ആപ്പ് ചതിച്ചു: സുന്ദരിയായ യുവതിയെ തേടി ഹോട്ടൽ മുറിയിൽ എത്തിയ യുവാവിനു മാനം പോയി

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സുന്ദരിയായ യൂറോപ്യൻ യുവതിയെ തേടി ഹോട്ടൽ മുറിയിൽ എത്തിയ യുവാവിനു നഷ്ടമായത് മാനവും പണവും. ഡേറ്റിങ് ആപ് വഴി യൂറോപ്യൻ യുവതിയുമായി ചാറ്റ് ചെയ്തതിനു ശേഷം ഓഗസ്റ്റിൽ ദുബായിലെ ഹോട്ടലിൽ എത്താനായിരുന്നു തീരുമാനം. ഇവരുടെ ചിത്രങ്ങൾ വിനോദസഞ്ചാരി ആപ് വഴി കണ്ടിരുന്നു. മുൻ നിശ്ചയിച്ചതു പ്രകാരം ഇയാൾ ഹോട്ടലിൽ എത്തി.

എന്നാൽ മുറിയിൽ ഉണ്ടായിരുന്നത് ഒരു നൈജീരിയൻ യുവതിയായിരുന്നു. താൻ ചാറ്റ് ചെയ്തിരുന്ന 22 വയസുള്ള യൂറോപ്യൻ യുവതി എവിടെ എന്ന സഞ്ചാരി തിരക്കി. അവൾ തനിക്കൊപ്പം ഉണ്ട് എന്നും ഒരു മിനിറ്റിനുള്ളിൽ വരും എന്നും നൈജീരിയൻ യുവതി പറഞ്ഞു.

തുടർന്ന് ഇവർ ശുചിമുറിയിലേയക്കു കയറി പോകുകയും അർദ്ധ നഗ്‌നയായി തിരിച്ചു വരികയും ചെയ്തു. താനുമായാണു ലൈംഗികബന്ധത്തിൽ ഏർപ്പടേണ്ടത് എന്നു നൈജിരിയൻ യുവതി പറഞ്ഞു. എന്നാൽ തനിക്ക് താൽപ്പര്യമില്ലെന്നു സഞ്ചാരി പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടും. ഈ സമയം രണ്ടു യുവാക്കൾ മുറിയിയേയ്ക്കു കയറി വരികയും സഞ്ചാരിയെ ബലമായി നഗ്‌നാക്കി യുവതിക്കൊപ്പം നിർത്തി ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു.

1000 ദർഹം നൽകിയില്ലെങ്കിൽ ഈ നഗ്‌ന ചിത്രങ്ങൾ ഓൺലൈനിൽ ഇടും എന്നും ഭീക്ഷണിപ്പെടുത്തി. ഇതുകൂടാതെ സംഘം യുവാവിന്റ വാച്ചും അടിച്ചെടുത്തിരുന്നു. എന്നാൽ കേടതിയിൽ നൈജീരിയാൻ സ്വദേശികളായ മൂന്നു പേരും കുറ്റം സമ്മതിച്ചില്ല.

ആരേയും ഭീഷണിപ്പെടുത്തി വാങ്ങിയതല്ല എന്നും സഞ്ചാരി 500 ദർഹം എനിക്കും 500 ദർഹം യുവതിക്കും നൽകിയതായിരുന്നു എന്നു സംഘം പറഞ്ഞു. ഇയാൾ വാച്ച് സമ്മാനമായി നൽകിയതാണ് എന്ന് നൈജീരിയൻ യുവതി പറഞ്ഞു.

Top