ഇനി ഒരു ഒറ്റ എസ്എംഎസ് മതി; ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാം

മുംബൈ: ഒരു ഒറ്റചോദ്യം മതി ജീവിതം മാറാന്‍ എന്ന സുരേഷ്‌ഗോപിയുടെ വാചകം എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഒരു ഒറ്റ എസ്എംഎസ് മതി ഓഫര്‍ പെരുമഴ പെയ്യിക്കുന്ന ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാം. ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്.എന്നാല്‍ സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും.

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് 15 മുതല്‍ 153 രൂപക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഒരു എസ്എംഎസ് കൊണ്ട് ജിയോ ഫോണ്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവന്നുവെന്ന് ജിയോ അധികൃതര്‍ അറിയിച്ചു.

JP<>നിങ്ങളുടെ പിന്‍ കോഡ്<>നിങ്ങളുടെ പ്രദേശത്തെ ജിയോ സ്റ്റോര്‍ കോഡ് ടൈപ്പ് ചെയ്യുക. ഇത് 7021170211 എന്ന നമ്ബറിലേക്ക് എസ്എംഎസ് ചെയ്യുക. ഇത് ചെയ്തു കഴിയുമ്‌ബോള്‍ Thank you എന്ന് പറഞ്ഞകൊണ്ട് ജിയോയില്‍ നിന്നും നിങ്ങള്‍ക്ക് മറുപടി ലഭിക്കും.ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുക.

 

 

Top