പതറാതെ കുതിക്കുന്ന ഖത്തര്‍; രാജ്യത്ത് റെക്കോര്‍ഡ് നിക്ഷേപം

2017 ജൂണ് 5 നായിരുന്നു സൗദി അറേബ്യ, ബഹ്‌റിന്‍സ യുഎഇ, ഈജീപ്ത് തുടങ്ങിയ രാജ്യങ്ങളുടെ സഖ്യം ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. യാത്രാ ഉപരോധവും വ്യാപാര നിരോധനവുമടക്കമുള്ള കടുത്ത നീക്കമായിരുന്നു ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ നടത്തിയിരുന്നത്.ഖത്തറിന്റെ നിലപാടുകള്‍ മൂലം ഈ തങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുക, തുടങ്ങിയ 13 നിര്‍ദേശങ്ങളായിരുന്നു ഉപരോധം എര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഖത്തറിന് മുന്നില്‍ വെച്ച ഉപാധി. എന്നാല്‍ ഈ ഉപാധികള്‍ക്കൊന്നും വഴങ്ങാതെ നിശ്ചയദാര്‍ഢ്യമുള്ള ഒരു ഭരണകൂടത്തിന്‍ കീഴില്‍ ഖത്തര് പിടിച്ചു നില്‍ക്കുന്നതാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ലോകം കണ്ടത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണാമാണ് കഴിഞ്ഞ മാസത്തെ നിക്ഷേപക റിപ്പോര്‍ട്ട്.

വാണിജ്യ നിക്ഷേപ രംഗത്ത് റെക്കോര്‍ഡ് നേട്ടമാണ് ഖത്തര്‍ കഴിഞ്ഞ മാസംകൊണ്ട് ഉണ്ടാക്കിയിട്ടുള്ളത്. ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തര്‍ വിജയകരമായി മറികടക്കുന്നു എ്‌നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വാണിജ്യ രംഗത്തെ ഈ കുതിപ്പ്.കഴിഞ്ഞ മാസം മാത്രം 1461 പുതിയ നിര്‍മ്മാണ കമ്പനികളാണ് ഖത്തറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും കൂടുതില്‍ കമ്പനികള്‍ ആരംഭിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇത് ധാരളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കും.

പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കഴിഞ്ഞ മാസം രാജ്യം കൈവരിച്ചത്. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.1416 കമ്പനികള്‍ പുതുതായി ആരംഭിച്ചതിന് പുറമേ 5341 കമ്പനികള്‍ക്ക് ലൈസന്‍സ് അപേക്ഷകള്‍ പുതുക്കി നല്‍കാനും ആഗസ്ത് മാസത്തില്‍ സാധിച്ചിട്ടുണ്ട്. ജിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തിന് മേല്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്വാകര്യ മേഖലയില്‍ നിക്ഷേപത്തെ പ്രോല്‍സാഹിപ്പിച്ച് വ്യവ്യസായ മേഖല ശക്തിപ്പെടുത്താനാണ് ഖത്തര്‍ സര്‍ക്കാറിന്റെ നീക്കം. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികളുള്‍പ്പടേയുള്ളവര്‍ക്ക് ഈ നയം ഏറെ അനുഗ്രഹമായിത്തീരും.

രാജ്യാന്തര തലത്തില്‍ പ്രകൃതിവാതകത്തിന്റെ ആവശ്യം കൂടുന്നതിനനുസരിച്ച് ഈ മേഖലയില്‍ വികസനം 30 ശത്മാനം വര്‍ധിപ്പിക്കാനും ഖത്തര്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. സ്വാകര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഖത്തറില്‍ ഫ്രീ സോണ്‍ സൗരകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഫ്രീസോണുകളില്‍ നിക്ഷേപകര്‍ക്ക് പത്തുവര്‍ഷത്തേക്ക് നികുതിയളവ് ലഭിക്കുമെന്നതിനാല്‍ വന്‍തോതില്‍ നിക്ഷേപമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ കയറ്റുമതി, ഇറക്കുമകി നികുതികളിലും നിക്ഷേപകര്‍ക്ക നികുതിയളവ് നല്‍കും.

Top