Featured USA

യു.എസ്. ഹൗസില്‍ ഇരുപത്തിയഞ്ചു മണിക്കൂര്‍ നിന്നു കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു ഡമോക്രാറ്റിക്ക് പ്രതിനിധികള്‍ യു.എസ്.ഹൗസില്‍ നടത്തിവന്നിരുന്ന ഇരപത്തിയഞ്ചു മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു.

ജൂണ്‍ 22 ബുധനാഴ്ച ഡമോക്രാറ്റിക്ക് പ്രതിനിധി ജോണ്‍ ലുവിസിന്റെ നേതൃത്വത്തില്‍ രാവിലെ പത്തരക്കാണ് ചേംബറിന്റെ നടുതളത്തില്‍ തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു കുത്തിയിരിപ്പു ആരംഭിച്ചത്.

ഹൗസ് സ്പീക്കര്‍ പോള്‍ റയന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ പോലും സമരക്കാര്‍ തയ്യാറായില്ല. പതിവിന് വിപരീതമായ ചേംമ്പറിനകത്തു സമരക്കാര്‍ ഭക്ഷണം വിതരണം ചെയ്തതും, ബഹളം വെച്ചതും ജനാധിപത്യത്തിന് അപമാനകരമാണെന്ന് സ്വീക്കര്‍ പറഞ്ഞു. തോക്ക് സൂക്ഷിക്കുന്നതിന് ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ നീക്കം ചെയ്ത്, ബില്‍ അവതരിപ്പിക്കുവാന്‍ തയ്യാറല്ല എന്ന് സ്പീക്കറുടെ പരാമര്‍ശനം അംഗങ്ങളെ കൂടുതല്‍ പ്രകോപിതരാക്കി.

വ്യാഴാഴ്ച ജൂണ്‍ 23ന് സ്പീക്കര്‍ സഭ പിരിച്ചു വിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡെമോക്രാറ്റിക്ക് ന്യൂനപക്ഷ ലീഡര്‍ നാന്‍സി പെളോസിയും സമരക്കാര്‍ക്കൊപ്പം നലികൊണ്ടു. ഇപ്പോള്‍ തല്‍ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും, ഈ വിഷയം ഇനി ജനങ്ങളുടെ തീരുമാനങ്ങള്‍ക്കായി വിടുകയാണെന്നും, സമരത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ സെനറ്റര്‍ ജോണ്‍ ലൂയിസ് പറഞ്ഞു. സമരത്തിനിടെ ഡമോക്രാറ്റിക്ക് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

-john-lewis-sit-in-photo-

Related posts

പ്രവാസികൾക്ക് തിരിച്ചടി: കരാർ ലംഘിക്കുന്നവർക്ക് ഒമാനിൽ തൊഴിൽ നിരോധനം നടപ്പാക്കുന്നു.

subeditor

ദുബായ് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി ലൈവില്‍

കരുണയുടെ വര്‍ഷത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച സംഭവങ്ങളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ

Sebastian Antony

മലയാളത്തിലെ യുവ നടി മസാജ് സ്പായുടെ പരസ്യത്തിൽ ;ഗള്‍ഫിലെ ഹാപ്പി എന്‍ഡിംഗ് മസ്സാജ് സെന്ററുകളുടെ പ്രവർത്തനം ഇങ്ങനെ

പാകിസ്താന്‍ ഭീകരരാഷ്ട്രം, ഭീകരര്‍ പാക് തെരുവുകളിലൂടെ സ്വതന്ത്രരായി നടക്കുന്നു… യു എന്നില്‍ തിരിച്ചടിച്ച് ഇന്ത്യ

Sebastian Antony

ഇന്ത്യയിലെ അമിറ്റി യൂണിവേഴ്‌സിറ്റി അമേരിക്കയില്‍ കോളജ് വാങ്ങി; യു.എസ് അധികൃതര്‍ക്ക് ആശങ്ക

Sebastian Antony

മ​ക്ക​ ഭീ​ക​രാ​ക്ര​മ​ണ ​ശ്ര​മത്തിന് പദ്ധതിയിട്ടത് വിദേശ രാജ‍്യത്തു നിന്നാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം

സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഉയരില്ല; പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വത്തിക്കാന്‍

ഇന്ത്യന്‍ വംശജ രാജരാജേശ്വരി ന്യൂയോര്‍ക്കില്‍ ക്രിമിനല്‍ കോര്‍ട്ട് ജഡ്ജ്

subeditor

വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയ തെരുവ് ഗായകനെ കോമഡി ഉല്‍സവത്തിലൂടെ ലോകത്തിന് മുന്നില്‍ എത്തിച്ച് ഫ് ളവഴ്‌സ് ടിവി : ചെയ്ത് തന്ന സഹായത്തിനും വാങ്ങിത്തന്ന പുത്തന്‍ കുപ്പായത്തിനും സിനിമയില്‍ അവസരം തന്നതിനും വിനീതിന് നന്ദി പറഞ്ഞ് മുഹമ്മദ് ഗസ്‌നി

ഖത്തറിലേക്ക് പാല്‍ ചുരത്താന്‍ 4000 പശുക്കള്‍ ഉടന്‍ പറക്കും

pravasishabdam online sub editor

ഷാർജയിൽ ലൈറ്റ് ഫെസ്റ്റിവൽ തുടങ്ങി

subeditor

Leave a Comment