പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം… മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ

ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍… എൻആ‍ർഐകൾക്ക് രണ്ട് തരത്തിലുള്ള അക്കൗണ്ട് തുറക്കാം, ഒന്ന് എൻആ‍ർഒ അക്കൗണ്ട്, മറ്റൊന്ന് എൻആ‍ർഇ അക്കൗണ്ട്. എൻആ‍ർഒ അക്കൗണ്ടുകൾ സാധാരണയായി പേയ്മെന്റ് സംവിധാനത്തിനായാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള ഫണ്ടുകൾ ഇത് വഴി അടയ്ക്കാവുന്നതാണ്. എൻആ‍‍ർഇ അക്കൗണ്ട് നികുതി ഈടാക്കാത്ത അക്കൗണ്ട് ആണ്. എന്നാൽ എൻആ‍ർഒ അക്കൗണ്ടിൽ നിന്ന് നികുതി ഈടാക്കും. എൻആ‍ർഇ അക്കൗണ്ടിന് നികുതി ബാധകമല്ല.

8% പലിശ നിരക്കാണ് ബാങ്ക് 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്‍കുന്നത്. ഫോറിന്‍ ബാങ്കുകളില്‍ ഏറ്റവും മികച്ച പലിശ നിരക്കാണിത്. മറ്റ് കാലാവധികളില്‍ പലിശ നിരക്ക് 7 – 7.75% വരെയാണ്. ബാങ്ക് ഓഫ് ബറോഡയുടെ സേവിം​ഗ്സ് അക്കൌണ്ട് ശുപാർശ ചെയ്യാൻ കാരണം ഈ ബാങ്കിന് വിദേശത്ത് നിരവധി ശാഖകളുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഈസ്റ്റ് ഈസ്റ്റ് എന്നിവടങ്ങളിൽ ബാങ്കിന്റെ നിരവധി ശാഖകൾ പ്രവ‍ർത്തിക്കുന്നുണ്ട്. ഇത് എൻആ‍ർഐകൾക്ക് ഏറെ ഉപകാരപ്രദമാണ്. കൂടാതെ പ്രീമിയം എൻആർഇ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് ലോക്ക‍ർ സൗകര്യവും മറ്റ് സേവനങ്ങളും സൗജന്യമായി ലഭിക്കും.

കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എൻആർഇ സ്ഥിര നിക്ഷേപത്തിന് 8.90 ശതമാനം പലിശ നൽകും. ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ലഭിക്കുന്ന പലിശ തുക പൂർണ്ണമായും നികുതി രഹിതമാണ്. എൻആർഇ സേവിം​ഗ്സ് അക്കൌണ്ട് ബാലൻസിൻറെ പലിശ നിരക്ക് 4 ശതമാനമാണ്.7.50% പലിശയാണ് എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. ഇത് അത്ര മികച്ച നിരക്കല്ലെങ്കിലും ബാങ്കിന്റെ നെറ്റ് വര്‍ക്കുകള്‍ വിപുലമായതിനാല്‍ എന്‍ആര്‍ഐകള്‍ക്ക് പരിഗണിക്കാവുന്നതാണ്. ഏത് കറൻസി രൂപത്തിലും ഈ അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഇത് ഇന്ത്യൻ രൂപയിലേയ്ക്ക് മാറ്റാനാകും. വാർഷിക അടിസ്ഥാനത്തിലാണ് പലിശ കണക്കുകൂട്ടുന്നത്. ജൂൺ, ഡിസംബർ മാസങ്ങളിൽ അർദ്ധവാർഷിക ബാധ്യത നൽകും.

എസ്ബിഐ എൻആർഇ അക്കൗണ്ടുകൾക്ക് വേണ്ട മിനിമം ബാലൻസ് 1000 രൂപയാണ്. വാർഷിക പലിശ നിരക്ക് പ്രതിവർഷം 4% ലഭിക്കും. യുഎസ്, യുകെ, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പല രാജ്യങ്ങളിലും എസ്ബിഐയുടെ ശാഖകൾ ഉണ്ട്.

4 ശതമാനമാണ് എച്ച്ഡിഎഫ്സി എൻആ‍ർഐ അക്കൗണ്ടുകൾക്ക് ലഭിക്കുന്ന പലിശ നിരക്ക്. ത്രൈമാസ ഇടവേളയിൽ ഇത് ലഭിക്കും. കൂടാതെ, അക്കൗണ്ടിൽ ലഭ്യമായ ദിവസേനയുള്ള ബാലൻസ് അടിസ്ഥാനമാക്കി പലിശ കണക്കുകൂട്ടലും നടത്തും.

സിറ്റി ബാങ്കിന് ഇന്ത്യയിലും വിദേശത്തും ശാഖകളുണ്ട്. യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് അക്കൗണ്ട് തുറക്കുന്നതിന് ആദ്യം അടയ്ക്കേണ്ട തുക 5000 ഡോളറാണ്. ഉപഭോക്താക്കൾക്ക് സൗജന്യ പ്ലാറ്റിനം ഡെബിറ്റ് കാർഡും ബാങ്ക് നൽകുന്നുണ്ട്. നാലു ശതമാനമാണ് പലിശ നിരക്ക്.

ആക്സിസ് ബാങ്കിന്റേതും മികച്ച എൻആർഇ സേവിം​ഗ്സ് അക്കൗണ്ടാണ്. 5,000 രൂപയാണ് മിനിമം ബാലൻസ്. ആവശ്യമായത് എവിടെനിന്നും എപ്പോൾ വേണമെങ്കിലും സുരക്ഷിത ഇൻറർനെറ്റ് ബാങ്കിംഗ് സൗകര്യം വഴി പണമിടപാട് നടത്താം.

Top