വെള്ളം നിറഞ്ഞ തടാകം കത്തിയമർന്നു, ഞെട്ടിക്കുന്ന സംഭവം ബംഗ്ളൂരിൽ‌

ബംഗളൂരു: തടാകം കത്തുകയോ…. കേട്ടവർ കേട്ടവർ അമ്പരന്നു… എന്നാൽ സംഭവം സത്യമാണ്. ബംലളൂരുവിലാണ് ഇത്തരം കത്തുന്ന തടാകങ്ങളുള്ളത്. ഇവിടുത്തെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ തടാകത്തിലാണ് ഏറ്റവുമൊടുവിലായി തീപ്പിടുത്തമുണ്ടായത്. രാസമാലിന്യങ്ങള്‍ കുന്നുകൂടുന്നതാണ് തീപ്പിടുത്തമുണ്ടാകാന്‍ കാരണമായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വ്യവസായ ശാലകളില്‍നിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങള്‍ ബെലന്തൂര്‍ തടാകത്തില്‍ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. അടിക്കടി തടാകത്തിനു തീപിടിക്കുന്നതു പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കാന്‍ അനുവദിച്ച കോടികള്‍ പാഴായതായും റിപ്പോര്‍ട്ടുകളുണ്ട്.

Top