Kerala Top Stories

അഭിമന്യുവിന്റെ ഘാതകരെ പത്തു ദിവസത്തിനകം പിടികൂടിയില്ലെങ്കില്‍ ജീവനൊടുക്കും: അച്ഛന്‍ മനോഹരന്‍ പറയുന്നു

തന്റെ മകന്റെ ഘാതകരെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍. എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകരും ജീവനക്കാരും വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയപ്പോഴാണു മനോഹരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘അവനെ കൊല്ലാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു. പാവങ്ങള്‍ക്കൊപ്പമായിരുന്നു. അവനെ കൊന്നവരോടു ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം’ മനോഹരന്‍ പറഞ്ഞു. മഹാരാജാസിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്ക് പിതാവിനു കൈമാറി കോളജ് അധികൃതര്‍ കൈമാറി.

അഭിമന്യുവിന്റെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളിലേക്കെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ആറു നെട്ടൂർ സ്വദേശികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ എം.ബി.ദിനേശ് പറഞ്ഞു.

Related posts

വീണ്ടും പോലീസ് അതിക്രമം: വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികര്‍ക്ക് പരിക്ക്‌

subeditor12

തന്ത്രി ശബരിമല നട അടച്ചിരുന്നില്ല, വാതില്‍ പാതി ചാരുക മാത്രമായിരുന്നു… ശുദ്ധിക്രിയദേവസ്വത്തിന്റെ പൂര്‍ണ്ണ അറിവോടെ

subeditor5

പി.സി.ജോര്‍ജിനെ സ്ത്രീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ. ഞാന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല ;വനിതാ കമ്മീഷനെതിരെ പിസി ജോര്‍ജ്

പപ്പയുടെ മാലാഖയ്ക്ക് തിരിച്ചടി; ഗുര്‍മീതിന്റെ പിന്‍ഗാമി മകന്‍

അമേരിക്കയിൽ തിരഞ്ഞെടുപ്പിൽ ഹിന്ദുക്കൾ ശക്തി തെളിയിച്ചു, ഹിന്ദു വോട്ടിനായി ട്രംപ് മോദിയേ പുകഴുത്തുന്നു

subeditor

അവരെ കണ്ടെത്തും ബോളിവുഡ് താരം ജോണ്‍ എബ്രഹാം

തീവ്രവാദത്തിനല്ല ജോലിക്കാണ് പോയതെന്ന് ഇജാസിന്റെ ഭാര്യ

subeditor

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു; എകെ ആന്റണി ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാല് പേര്‍

ഓഖി ദുരിതബാധിതരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയില്‍

ആക്രമണത്തിന് ഇരയായ നടിയെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, എല്ലാ പിന്തുണയും നൽകുമെന്നും പിണറായി വിജയന്‍റെ ഉറപ്പ്

subeditor

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ മോഡിയുടെ കുമ്പസാരം;ഗോസംരക്ഷണത്തിന്റെ മറവില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

subeditor

അണികൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയ പാർട്ടി ഉണ്ടാകും-വെള്ളാപ്പള്ളി

subeditor