National News Top Stories

ഐഎസ്‌ഐ 40 മണിക്കൂറോളം പീഡിപ്പിച്ചു… വീഡിയോയിലുള്ള ശബ്ദം തന്റേതല്ല… വെളിപ്പെടുത്തലുമായി അഭിനന്ദന്‍ വര്‍ധമാന്‍

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍. ഇസ്ലാമാബാദിലെ പാക് മെസില്‍ നിന്നും നാല് – അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നു.

അദ്ദേഹത്തെ ഡീബ്രീഫിങ്ങ് നടത്തിപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് സൈനീക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും ശക്തമായ വെളിച്ചവുമുള്ള മുറിയില്‍ പ്രവേശിക്കപ്പെട്ട അഭിനന്ദനെ ഓരോ അര മണിക്കൂറിലും മര്‍ദ്ദിച്ചിരുന്നു. ചായ കുടിക്കുന്ന അഭിനന്ദന്റെ വീഡിയോ പാക് സൈന്യത്തിന്റെ മെസില്‍ നിന്ന് എടുത്തതാണ്. രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും താന്‍ കൂടുതലൊന്നും സംസാരിച്ചില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
വീഡിയോയിലുള്ള ശബ്ദം തന്റേതല്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ ഡീബ്രീഫിങ്ങില്‍ സമ്മതിച്ചു.

പിടികൂടിയ അദ്ദേഹത്തെ ഇസ്ലാമാബാദില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പാക് രഹസ്യാന്വേഷണ വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റിയിരുന്നു. ഇത് ഐഎസ്‌ഐയുടെ നീക്കമായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏതാണ്ട് 58 മണിക്കൂറോളം അഭിനന്ദന്‍ പാക് കസ്റ്റഡില്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ന്യൂറോ, മാനസീകാരോഗ്യം, ഓര്‍ത്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 26 ന് പാക് ജറ്റ് വിമാനത്തെ പിന്തുടരുന്നതിനിടെ വിമാനം തകര്‍ന്നാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് അധീന കാശ്മീരില്‍ പെട്ടുപോയത്. തുടര്‍ന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

ഞങ്ങൾക്ക് ആർത്തവമില്ല, അശുദ്ധിയുമില്ല,ശബരിമലയിൽ കയറ്റുമോ-ട്രാൻസ്‌ജെണ്ടർ

subeditor

സൗമ്യ വധക്കേസ്; റിവ്യൂ പെറ്റീഷൻ നൽകി സൗമ്യയുടെ കുടുംബത്തിനു നീതി ഉറപ്പാക്കും

subeditor

കേരളത്തിലെ പ്രളയത്തിന് ശേഷം ഇനി വരുന്നത് കൊടും വരള്‍ച്ചയോ?

ജയിലേക്ക് പോകും മുമ്പ് ശശികല കലിതുള്ളി ജയയുടെ ശവകുടീരത്തിൽ ആഞ്ഞടിച്ച് ശപഥം ചെയ്തു

subeditor

ഡ്രൈവിങ്ങ് ലൈസൻസ് കിട്ടാൻ ഇനി പാടുപെടും;പുതിയ നിയമങ്ങൾ തിങ്കളാഴ്ച മുതൽ

മോദി അടിച്ചേ…മോദി അടിച്ചേ.,,, പുലര്‍ച്ചെ മുതല്‍ പാകിസ്ഥാന്‍ കരച്ചിലായിരുന്നുവെന്ന് പ്രധാനമന്ത്രി

നടി ഹരിപ്രിയയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

subeditor

കണ്ണൂരില്‍ കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമിക്കുന്നു: കെ സുധാകരന്‍

main desk

അഴിമതിക്കാരുടെ ബ്രോക്കര്‍ നരേന്ദ്രമോദിയെന്ന് സീതാറാം യെച്ചൂരി

മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം വന്‍ തീപിടിത്തം,മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു

special correspondent

കോഴിക്കോട് നാലു വയസ്സുകാരി പിഡിപ്പിക്കപ്പെട്ടു

അമ്മയോട് പോലും കാമം തോന്നുന്ന ആണുങ്ങളോട് അറപ്പാണ്, കൊച്ചി നഗരത്തിൽ കാമ ഭ്രാന്തൻമാരുടെ മുന്നിൽ അകപ്പെട്ട വനിതാ ജേർണലിസ്റ്റിന്‍റെ അനുഭവം ഇങ്ങനെ

subeditor