കാനഡയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ബ്രാംപ്ടൻ : ബ്രാംപ്ടൻ സെന്റ്. ജോണ്‍ ബോസ്കോ എലിമെന്‍ററി സ്കൂൾ അധ്യാപകനായ ലിയോ ഏബ്രഹാം (42) വാഹന അപകടത്തിൽ മരിച്ചു. കാഞ്ഞാറ്പിണക്കാട്ട് ഏബ്രഹാമിന്റെ മകനാണ് മാതാവ് അന്നക്കുട്ടി. കരിംങ്കുന്നം ചക്കുങ്കൽ കുടുംബാഗമാണ്. സോണിയയാണ് ഭാര്യ. മക്കൾ: ഔവൻ, ലാൻ, സെബാസ്റ്റ്യൻ, ഈദൻ. ഏക സഹോദരി ലിസ്.

7 ന് ഉച്ചകഴിഞ്ഞ് 5 മുതൽ 8 വരെ പൊതുദർശനം (Egan Funeral Home, 203 Queen Street South, Bolton, L7E 2C6.). 8 ന് രാവിലെ പതിനൊന്ന് മണിക്ക് ദിവ്യബലിയോടു കൂടി ശവസംസ്കാര ശുത്രുഷകൾ സെന്റ്.ലേണാർഡ് ദൈവായത്തിൽ ആരംഭിക്കും.

(St. Leonard parish , 187 Conestoga Road, Brampton, L6Z 2Z7) സംസ്കാരം സെന്റ് .ജോൺസ് ദി ഇ വാഞ്ചലിസ്റ്റ് പളളി സെമിത്തേരിയിൽ.(St.John the Evangelist church cemetery ,16066 The Gore Road, Caledon, L7C 3E6).

Top