കമലാഹാസന്റെ മുൻഭാര്യ നടി ഗൗതമി ബി.ജെ.പിയിലേക്ക്, ജയക്ക് ശേഷം തമിഴകം പിടിക്കാൻ ഗൗതമി

ചെന്നൈ: കമലാഹാസന്റെ മുൻ ഭാര്യ നടി ഗൗതമി ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. ജയലളിതക്ക് ശേഷം ശൂന്യമായ തമിഴ്നാട് രാഷ്ട്രീയത്ത് ശക്തമായ സ്ത്രീ സ്വാധീനമാകാൻ ആണ്‌ പുറപ്പാട്‌. എ.ഐ.എ.ഡി.എം കെയിൽ ഗൗതമി അരക്കൈ നോക്കിയെങ്കിലും അന്തരിച്ച് ജയലളിതയുടെ തോഴി ശശികല അടുപ്പിച്ചില്ല. ഇതോടെ ശശികലക്കെതിരേ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ചില തെളിവുകൾ ഗൗതമി പുറത്തുവിടുകയായിരുന്നു. ജയലളിതയുടെ പിങ്ങാമിയായി രാഷ്ട്രീയത്തിൽ വരാനാണ്‌ ഗൗതമി തയ്യാറെടുക്കുന്നത്. ജയയുടെ മക്കളേ മുഴുവൻ താൻ നയിക്കുമെന്നും അവർ പറഞ്ഞുകഴിഞ്ഞു. പാർട്ടി ഏതായാലും ഗൗതമി രണ്ടും കല്പ്പിച്ച് ശശികലക്കെതിരേ ഒരു രാഷ്ട്രീയ അങ്കത്തനൊരുങ്ങുന്നു.2019ൽ തമിഴ്നാട്ടിൽ ഗൗതമിയായിരിക്കും മുഖ്യമന്ത്രിയെന്നുവരെ തമിഴ് മാധ്യമങ്ങൾ എഴുതാൻ തുടങ്ങി.ഈ വര്‍ഷം നവംബറിലാണ് 13 വര്‍ഷത്തെ ദാമ്പത്യത്തിന് നടന്‍ കമലഹാസനും ഗൗതമിയും അവസാനം കുറിച്ചത്.

ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടിലെ ഒരു പാര്‍ട്ടിയിലും മികച്ചൊരു വനിതാ നേതാവില്ല. ബിജെപിയുടെ അവസ്ഥയാണെങ്കില്‍ പരിതാപകരവും. തമിഴര്‍ക്ക് ഏറെ ആരാധകരുള്ള ഗൗതമിയെ സംസ്ഥാനത്തെ ബിജെപിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാനാണ് കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. തമിഴ് ബിജെപിയിലെ കാര്യങ്ങളില്‍ പ്രധാനമന്ത്രി നേരിട്ടാണ് ഇടപെടുന്നത്. ഗൗതമിയെ പോലുള്ള ഒരു വനിതയെ കേന്ദ്രബിന്ദുവാക്കി 2019ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ നേട്ടമുണ്ടാക്കാനുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.കമലുമായി പിരിഞ്ഞശേഷം അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെയും സന്ദര്‍ശിച്ചിരുന്നു. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അവര്‍ കത്തയച്ചിരുന്നു. ഗൗതമി നടത്തിയ നീക്കങ്ങള്‍ ബിജെപിയിലേക്കുള്ള യാത്രയ്ക്കുള്ള മുന്നൊരുക്കമാണെന്ന് സൂചന.

 

Top