ക്ഷമിക്കാനും മറക്കാനും പഠിച്ചു…വിവാഹതകർച്ചയെ കുറിച്ച് മനസ് തുറന്ന് നടി ശ്രിന്ദ

സാധാരണ സിനിമാ നടിമാകുടെ കുടുംബ ജീവിതം സുഖമുള്ളതായിരിക്കില്ലെന്നൊരു പാപ്പരാസി സംസാരം ഉണ്ട്. ഏറെ കൂറേ സിനിമാ മേഖലയിലെ താരങ്ങളുടെ ജീവിതം ഇതിന് ഉദാഹരണമാണ്. എന്നാൽ തന്റെ വിവാഹതകർച്ചയെ കുറിച്ച് നടി ശ്രിന്ദ മനസ് തുറന്നിരിക്കുകയാണ്. പത്തൊന്‍പതാം വയസ്സിലായിരുന്നു തന്റെ വിവാഹം നടന്നത്.

വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നുവെന്നും താരം പറയുന്നു.

നമ്മുടെ മാനസികാവസ്ഥ ബാധിക്കുന്നത് കുട്ടികളെയാണ് അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്.ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ.

ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.’കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശ്രിന്ദ പറഞ്ഞു.ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രിന്ദ ഇക്കാര്യം തുറന്നു പറഞ്ഞത്.

Top