അദാനിയോട് വീട്ടിൽ പോകാൻ ജനങ്ങൾ, ഓസ്ട്രേലിയക്കാർ,മുടക്കിയ 400കോടി വെള്ളത്തിലായി

സിഡ്നി: 4000 മില്യൺ ഡോളർ പദ്ധതി വെള്ളത്തിൽ.  1000 ഏക്കറിലധികം സ്ഥലം വിലക്ക് വാങ്ങിയ ഗൗതം അദാനി ശരിക്കും ഓസ്ട്രേലിയയിൽ പെട്ടു.ഇന്ത്യയിൽ ആയിരുന്നെകിൽ ഒരു മണിക്കൂർ കൊണ്ട് തീരാവുന്ന വിഷയങ്ങൾ..3വർഷമായിട്ടും കുരുക്കഴിക്കാനാവാതെ അദാനി ഓസ്ട്രേലിയയിൽ വിയർക്കുന്നു. ഇവിടെ സർക്കാരിനേയും കോടതിയേയും ഒന്നും മാറ്റിമറിക്കാനാകില്ല. എല്ലാം ജനം പറയുന്ന വഴികൾ മാത്രം..3വർഷമായി അദാനി 400 കോടി ഇന്ത്യൻ രൂപക്ക് തുല്യമായ മുതൽ മുടക്ക് അവിടെ നടത്തി കഴിഞ്ഞു. കല്ക്കരി ഖനം ആണ്‌ പരിപാടി. ലോകത്തേ തന്നേ ഏറ്റവും വലിയ   കൽ ക്കരി ഖനിയായിരുന്നു ലക്ഷ്യം ഇട്ടത്. അദാനി ഭൂമി വാങ്ങി ഉപകരണങ്ങൾ ഇറക്കി തുടങ്ങിയപ്പോൾ ജനം ഇളകി..ജന രോക്ഷം കണ്ട് അധികൃതരും കോടതിയും മനസും മാറി..ഇപ്പോൾ അദാനിയോട് വീട്ടിൽ പോകാൻ പറഞ്ഞ് സമരം കൊടുമ്പിരി കൊള്ളുന്നു. ആയിരക്കണക്കിന് പേര്‍ അദാനി വീട്ടിൽ പോകൂ (അദാനി ഗോ ഹോം) എന്ന ബാനറും പിടിച്ചാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനനം പരിസ്ഥിതി ആഘാതങ്ങള്‍ വരുത്തുന്നുണ്ടെന്നും ഖനനം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്. സിഡ്നിയിലെ ബോന്‍ഡി ബീച്ചിലാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. ആസ്‌ത്രേലിയയില്‍ ഖനനം ചെയ്യാന്‍ ആവശ്യത്തിന് കല്‍ക്കരി ഉണ്ട്. എന്നാല്‍ ഖനനം പരിസ്ഥിതി ആഘാതത്തിനും ആഗോളതാപനത്തിനും കാരണമാകുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

നാലു വര്‍ഷം മുമ്പാണ് അദാനി ഗ്രൂപ്പ് ആസ്‌ത്രേലിയയില്‍ കല്‍ക്കരി ഖനനം ചെയ്യാനുള്ള അനുമതി നേടിയത്. കല്‍ക്കരി ഖനനം ചെയ്യുന്നതോടെ ആസ്‌ത്രേലിയക്ക് സാമ്പത്തിക ലാഭം ഉണ്ടാകും എന്നാണ് കമ്പനി പറഞ്ഞത്. ഖനനം ആരഭിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാകുമെന്ന കാര്യവും കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ ഉയര്‍ത്തി ഇളവുകളോടെ നോർത്തേൺ ആസ്‌ത്രേലിയൻ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി (NAIF) ൽ നിന്ന് കമ്പനി വായ്പയും എടുത്തിരുന്നു.  അദാനിക്ക് ഖനി നടത്താൻ ഇപ്പോൾ കോടതിയും എതിരാണ്‌. വാങ്ങിയ സ്ഥലത്ത് കൃഷി ചെയ്യാനാണ്‌ ജനങ്ങൾ അദാനിയോട് ആവശ്യപ്പെടുന്നത്.

 

Top