കുഞ്ഞന്‍പിള്ളയുടെ ഘാതകനെ തേടിയുള്ള തിരച്ചിൽ ശക്തമാക്കി ;ദുരൂഹതകൾ അവസാനിക്കുന്നില്ല

അടിമാലി വായിക്കലാകണ്ടത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞന്‍പിള്ളയുടെ ഘാതകനെ തേടിയുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്. കുഞ്ഞന്‍പിള്ളയുടെ മൃതദേഹത്തില്‍ 27 മുറിപ്പാടുകള്‍ ഉള്ളതായുള്ള പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്പു റത്തുവന്നതിനുപിന്നാലെ അടിമാലി പോലീസ് അന്വേഷണം ഉര്‍ജ്ജിതപ്പെടുത്തി. അന്വേഷണം ജില്ലക്ക് പുറത്തും വ്യാപകമാക്കി.

വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ അയല്‍വാസിയുടെ പുരയിടത്തിലായിരുന്നു കുഞ്ഞന്‍പിള്ളയുടെ മൃതദേഹം കിടന്നിരുന്നത്. കഴുത്തിലും തുടയിലും കൈയ്യിലും ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. വയറ്റില്‍ കുത്തേറ്റിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ചെവികളിലൊരെണ്ണം വെട്ടേറ്റ്് അറ്റുതൂങ്ങിയ നിലയിലായിരുന്നു.

കുഞ്ഞന്‍പിള്ളയുമായി അടുപ്പമുള്ള സുഹൃത്തുക്കളേയും ബന്ധുക്കളേയും അയല്‍വാസികളേയും പോലീസ് തിങ്കളാഴ്ച്ച വിശദമായി ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തെ സംബന്ധിച്ച്‌ കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല . കുഞ്ഞന്‍പിള്ളയുടെ പേരിലുണ്ടായിരുന്ന ഒരേക്കറോളം വരുന്ന ഭൂമി ആറ് മാസങ്ങള്‍ക്ക് മുമ്പ് അടിമാലിയിലെ നോട്ടറിയുടെ സാന്നിധ്യത്തില്‍ ഭാഗഉടമ്പടി നടത്തി കുടുംബാംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബാഗങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിനിടവരുത്തിയതെന്ന സംശയംഉന്നയിക്കുന്നു.

ശരീരത്തില്‍ കണ്ടെത്തിയ 27 മുറിവുകളില്‍ 20 എണ്ണവും വാക്കത്തിയോ വടിവാളോ ഉപയോഗിച്ചുള്ളതാണെന്നും കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ സാഹചര്യത്തില്‍ വാടകകൊലയാളിയുടെ സാന്നിധ്യവും പോലീസ് പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല. മൃതദേഹം കിടിന്നിടത്തുതന്നെവെച്ച്‌ കുഞ്ഞന്‍പിള്ളയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.കുഞ്ഞന്‍പിള്ളയുടെ ഇളയമകന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.

Top