എ.ഐ.എ.ഡി.എം.കെ പിളർത്താൻ അനുവദിക്കില്ല-ശശികല

ചെന്നൈ: ജയലളിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത് പാർട്ടിയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന് എ.െഎ.എ.ഡി.എം.കെ നേതാവ് ശശികല പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. എ.െഎ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രെൻറ ജൻമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.ജയലളിത ഒഴിച്ചിട്ട ശൂന്യത നികത്താൻ ആർക്കും സാധിക്കില്ല. ഇൗ അവസരത്തിൽ വിമതരെ പാർട്ടി പിളർത്താൻ അനുവദിക്കാതിരിക്കുക എന്നത് കോടിക്കണക്കിന് വരുന്നപാർട്ടി പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. പ്രവർത്തകരുെട കഠിനാധ്വാനവും ആത്മാർത്ഥതയുമാണ് ജയലളിത അംഗീകരിച്ചത്. ജാതിയും മതവുമല്ല ഉന്നതങ്ങളിലെത്താനുള്ള  മാനദണ്ഡമെന്നും ശശികല പറഞ്ഞു.

 

Top