മോഹൻലാലിനേ കൈതോക്കുമായി വെടിവയ്ച്ചത്, മുഖ്യമന്ത്രി ചോദിച്ചിട്ടും കുലുങ്ങാതെ അലൻസിയർ

മോഹൻലാലിനെ വെടിവയ്ക്കാൻ മലയാള സിനിമയിൽ ഒരു വില്ലൻ. ശരിക്കും അത് സിനിമാ ലോകത്തേ ആകമാനം ഞെട്ടിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ സംഭവിച്ചതിങ്ങനെ: എല്ലാം അപ്രതീക്ഷിതമായിരുന്നു. എന്താണു നടക്കുന്നതെന്നു പോലും ആർക്കും പെട്ടന്നു മനസിലായില്ല. മുപ്പതു സെക്കൻഡിനകം ആ ‘വെടിയുതിർക്കൽ’ അവസാനിച്ചു. അല്ലെങ്കിലും രണ്ടു വെടി വെയ്ക്കാൻ ഏറെനേരം വേണ്ടല്ലോ !

പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു തോക്കിൻകുഴലാക്കി. തള്ളവിരൽ കൊണ്ടു ട്രിഗർ ഞെരിച്ചു. രണ്ടു വെടി. അലൻസിയർ കൈതോക്ക് മാറ്റി കണ്ണു തുറന്നു..ലാലിനു വെടി ഏറ്റില്ല. വെടി കൊള്ളാതെ ഞെഞ്ചുവിരിച്ച് ലാൽ വേദിയിൽ തന്നെ ഉണ്ട്. പിന്നെ അലൻസിയർ വിഷാദമായി…വെളി പാളി പോയ വിഷാദം…

പിന്നെ പാഞ്ഞ് സ്റ്റേജിലേക്ക്. 2,3 പടികൾ ചവിട്ടികയറിയപ്പോൾ പോലീസുകാരും മറ്റും ചേർന്ന് പിടിച്ചു. സ്റ്റേജിന്റെ പിറകിലേക്ക് കൊണ്രുപോയി. സ്റ്റേജിൽ അലൻസിയർ കയറിയായിരുന്നു എങ്കിൽ ചിലപ്പോൾ ചർട്ടോ മുണ്ടോ ഒക്കെ അഴിച്ച് ഒരു കിടിലൻ പ്രകടനം നടത്തുമായിരുന്നു. എന്തായാലും മൂപ്പർ പ്ളാൻ ചെയ്ത് കൊണ്ടുവന്ന തിരകഥ മുഴുവൻ നടപ്പായില്ല…

കുറച്ചുസമയത്തിനു ശേഷം മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഏറ്റു വാങ്ങാനായി വേദിയിലെത്തിപ്പോൾ മുഖ്യമന്ത്രി അലൻസിയറോട് തോക്കുപ്രയോഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മറുപടി പറയാതെ ചിരിച്ചുകൊണ്ടായിരുന്നു അലൻസിയറുടെ നിൽപ്പ്.താൻ വലിയ വെടിവെക്കുന്നത് കണ്ടല്ലോ എന്നും എന്തായിരുന്നു ഉദ്ദേശം എന്നും മുഖ്യമന്ത്രിയുടെ ചോദ്യം..എന്നാൽ ഉത്തരം ഒന്നും പറയാതെ പുരസ്കാരം വാങ്ങി അലൻസിയർ വേദി വിടുകയായിരുന്നു.

അലൻസിയർ കൈ ചൂണ്ടി വെടി വയ്ക്കുന്നതും വേദിയിലേക്കു കയറാൻ ശ്രമിക്കുന്നതുമെല്ലാം നോക്കി വായിച്ചു പ്രസംഗത്തിനിടയിലും മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന്റെ അലോസരം ലാലിന്റെ മുഖത്തു മിന്നി മായുകയും ചെയ്തു.അപകടം മണത്ത മുഖ്യമന്ത്രി ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനും അലൻ‍സിയറുടെ പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കാനും നന്നായൊന്നു ചിരിച്ചു. ആ ചിരി വേദിയിലെ മറ്റുള്ളവരും ഏറ്റുപിടിച്ചു.

Top