News

തൊഴിലാളികളെ ‘സെക്‌സ് തിയറി’ പഠിപ്പിച്ച് ആലിബാബ മുതലാളി, ‘സെക്‌സ് ആറു ദിവസത്തിനിടെ ആറു തവണ’; ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണം

ചൈനീസ് കോടീശ്വരനും ആലിബാബയുടെ ഉടമയുമായ ജാക്ക് മാ ജീവിതത്തെ സംബന്ധിച്ച പുതിയ തീയറിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണിപ്പോള്‍. 669 എന്നാണ് ജീവിതത്തില്‍ ലൈംഗിക ബന്ധത്തിന്റെ പ്രധാന്യത്തെ വിശേഷിപ്പിക്കുന്ന പുതിയ ആശയത്തിന്റെ ചുരുക്കപ്പേര്.

ജാക്ക് മായുടെ പ്രതികരണം പുറത്ത് വന്നതോടെ പ്രതിഷേധവും ശക്തമായി. ജാക്ക് മാ ജനസംഖ്യ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്ന് ചിലര്‍ വാദിച്ചു. ആലിബാബ അവരുടെ ഔദ്യോഗിക വീബോ പേജില്‍ സംഭവം പോസ്റ്റ് ചെയ്തിരുന്നു.

ഒരാള്‍ ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണമെന്നാണ് ആലിബാബയുടെ ഉടമ പറയുന്നത്. വെള്ളിയാഴ്ച തന്റെ ജീവനക്കാരുടെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആശയത്തെയാണ് അദ്ദേഹം ചുരുക്കി 669 എന്ന് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഒന്‍പത് എന്നത് ചൈനീസില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്.

102 വധൂവരന്മാര്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് ജാക്ക് മായുടെ വിവാദമായ പ്രസംഗം അരങ്ങേറിയത്. ഒരു മാസം മുന്‍പ് യുവാക്കളായ ടെക് ജീവനക്കാരെ സംബന്ധിച്ച് ജാക്ക് മാ നടത്തിയ പരാമര്‍ശം ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. അന്ന് തൊഴിലിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞ 996 തീയറിയാണ് വിവാദമാകുകയും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ ആറ് ദിവസം തൊഴില്‍ ചെയ്യാന്‍ യുവ ടെക്കികള്‍ക്ക് കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെ ചുരുക്കിയാണ് അദ്ദേഹം 996 വര്‍ക്കിങ് എന്ന് പറഞ്ഞത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തൊഴിലിനായി 996 ഉം ജീവിതത്തില്‍ 669 നുമാണ് വേണ്ടുന്നത്. ജാക്ക് മായുടെ പ്രശസ്തമായ ഈ തീയറികള്‍ക്ക് നിരവധി രസകരമായ മറുപടികളും ലഭിച്ചിട്ടുണ്ട്.

Related posts

ഉരുൾ പൊട്ടലിൽ 4നില വീട് തകരാതെ 10 അടിയോളം നിരങ്ങി നീങ്ങി

subeditor

2000 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഫെല്‍പ്‌സ് തകര്‍ത്തു

subeditor

ചെമ്മീന്‍ ഫാക്ടറിയില്‍ നിന്ന് 21 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

subeditor

നമ്മള്‍ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം, അതിജീവിച്ച യുവാവിന്റെ തീവ്രമായ വാക്കുകൾ

subeditor

രാഹുലിനെതിരെ മത്സരിക്കമെന്ന് തുഷാർ.. കേരളം വിട്ടാലും ആളുകൾ തിരിച്ചറിയണം എന്നത് ലക്ഷ്യം

subeditor5

ഗ്രേറ്റര്‍ ഹൂസ്റ്റണിലെ പെയര്‍ലാന്റില്‍ പുതിയ സീറൊമലബാര്‍ കത്തോലിക്കാ ദേവാലയത്തിന് തറക്കല്ലിട്ടു.

subeditor

മാധ്യമ സ്ഥാപനത്തിനെതിരേ പെന്തകോസ്തുകാരുടെ ഭീഷണി- നേരിടും എന്ന് പത്രപ്രവര്‍ത്തക അസോസിയേഷന്‍

subeditor

ഹൈദരബാദിൽ നേഴ്സറി കുട്ടികൾക്ക് ടാബ് വാങ്ങികൊടുക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം

subeditor

നമ്മുടെ മുള്ളന്‍ ചക്ക ‘നാറ്റിച്ചു’: യാത്രക്കാര്‍ മുഴുവന്‍ പുറത്ത്, പഴത്തിന്റെ പേരില്‍ പുലിവാലു പിടിച്ച് വിമാനം!

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിലില്‍ പോകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

subeditor

കോപ്പിയടി: ശരീര പരിശോധന മടുത്ത പ്ളസ്ടു വിദ്യാർഥി തോർത്തുടുത്ത് പരീക്ഷക്കെത്തി

subeditor

ഡോ. വിജയകുമാര്‍ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ ഡീന്‍

subeditor