സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടിൽ നിന്നു പൂവൻകുല മോഷ്ടിച്ചത് അങ്ങാടിയിയിലിട്ട് പിടിച്ചു

ആലുവ :കൊതിച്ച് വളർത്തിയ പൂവൻ കുല കള്ളൻ കൊണ്ടുപോയാൽ എന്തു ചെയ്യും നമ്മൾ..സങ്കടപ്പെടും..എല്ലേൽ പോലീസിൽ ഒരു പരാതി നല്കും..അല്ലേൽ അയൽവാസികളോട് വിഷമം പങ്കുവയ്ക്കും..എന്നാൽ മോഷണം പോയ പൂവൻ കുലക്ക് പകരം ആയിരം കുലകൾ വാങ്ങാനൊക്കെ ശേഷിയുള്ള അല്ഫോൻസ് പുത്രനും പിതാവും ചെയ്തത് അങ്ങിനെയല്ല. വിഷമിക്കാനും സങ്കടപ്പെടാനും ഒന്നും നില്ക്കാതെ നഗരത്തിലേ പഴകടകളിൽ കയറി ഇറങ്ങി സ്വന്തം കുലകൾ ഉണ്ടോ എന്ന് പരിശോധിച്ചു. കടക്കാർ പുകയത്ത് വയ്ച്ച് കുലകൾ പോലും അടപ്പ് പൊക്കി നോക്കി..ഒടുവിൽ 30 കിലോ തൂക്കമുള്ള സ്വന്തം പൂവൻ കുല ഒരു കടയിൽ പുകയത്ത് വയ്ച്ചിരിക്കുന്നത് പുക അറയിൽ നിന്നും തിരിച്ചറിഞ്ഞു.

ഓമനിച്ച വാഴക്കുല‌ കടക്കാരന്‌ കൊടുക്കാതെ ചാടി എടുത്തു. 900 രൂപയോളം വിലവരുന്ന പൂവൻകുല 450 രൂപയ്ക്കാണ് മോഷ്ടാക്കൾ വിറ്റത്. സ്വന്തം   കുലയോടുള്ള പുത്രന്റെ സ്നേഹം കണ്ട് അത്ഭുതപ്പെട്ട കടക്കാരൻ കാശ് വാങ്ങാതെ കുല തിരികെ നല്കി.

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. വീടിനു മുൻപിലെ പൂവൻകുലയിൽ ഒരു കായ പഴുത്തു നിൽക്കുന്നതായി അയൽവാസി ചൊവ്വാഴ്ച പുത്രനെ ഫോൺ ചെയ്തു പറഞ്ഞു. അന്നു കന്യാകുമാരിയിലായിരുന്ന കുടുംബാംഗങ്ങൾ. രാത്രി തിരിച്ചെത്തി. ബുധനാഴ്ച രാവിലെ നോക്കിയപ്പോൾ രണ്ടു കായ പഴുത്തതായി കണ്ടു. കുറച്ചു കൂടി പഴുക്കട്ടേ എന്നു കരുതി അവിടെ നിർത്തി.ഇതിനിടെ വീട്ടുകാർ ഒന്നു പുറത്തുപോയി. തിരികെ എത്തിയപ്പോൾ കുല കാണാനില്ല.ഇതായിരുന്നു മോഷണത്തിന്റെ പിന്നാമ്പുറം.അൽഫോൻസും കുടുംബാംഗങ്ങളും ചേർന്നു വീടിനു ചുറ്റുമുള്ള സ്ഥലത്തു ജൈവവാഴക്കൃഷി നടത്തുന്നുണ്ട്. വിൽക്കാനല്ല. സ്വന്തം ആവശ്യത്തിന്. എന്തായാലും കുലകൾ കൊണ്ടുപോയ 2 പേരേ തിരിച്ചറിഞ്ഞു. പോലീസിൽ പരാതി കൊടുക്കുന്നില്ലെന്നും പുത്രൻ പറയുന്നു.അൽഫോൻസ് സിനിമയുമായി ബന്ധപ്പെട്ടു ചെന്നൈയിലാണ്. പിതാവ്‌ പുത്രൻ പോളായിരുന്നു കുല ക്കായി ഓപ്പറേഷൻ നടത്തിയത്.

 

Top