എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്തതാണ്; വിശദീകരണവുമായി അമല്‍ ഉണ്ണിത്താന്‍

തന്റെ വോട്ട് ബിജെപിക്കാണെന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്റെ ഫേസ്ബുക്കിലെ പോസ്റ്റ് വൈറലായിരുന്നു. തുടര്‍ന്ന് പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി അമല്‍ രംഗത്തെത്തിയിരിക്കുകയാണ്.

അമല്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ…

“ഇന്നലെ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. എന്റെ പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റ് എന്റെ ശ്രദ്ധയില്‍പ്പെട്ടതും ഞാനത് നീക്കം ചെയ്തിട്ടുണ്ട്.

വോട്ടവകാശം പോലും ഇല്ലാത്ത ഞാന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ആരെങ്കിലും അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് പറയുമ്പോള്‍ ആരും അവരെ കല്ലെറിയേണ്ട കാര്യമില്ല.”

അമിലിന്റെ വിശദീകരണ പോസ്റ്റും വൈറലായിരിക്കുകയാണ്. അമലിന്റെ വിശദീകരണത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ധാരാളം കമന്റുകളാണ് വരുന്നത്.

Top