‘എന്റെ വോട്ട് ബിജെപിക്ക്’; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ പറയുന്നു

മാതാപിതാക്കളുടെ പാത തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന മക്കള്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വന്തമായി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് മാതാപിതാക്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും മാറിനില്‍ക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളാവുകയാണ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍.

താന്‍ ബിജെപിക്കാരനാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമല്‍. തന്റെ വോട്ട് ബിജെപിക്കും അച്ഛന്റെ വോട്ട് കോണ്‍ഗ്രസിനുമാണെന്ന് വ്യക്തമാക്കി അമലിട്ട ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.

ENTE VOTU BJPkyu, ACHANTE VOTU CONGRESSINU..!!

Posted by Amal Unnithan on Tuesday, May 15, 2018

അമലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തും വിമര്‍ശിച്ചും ഒരുപാട് കമന്റുകളാണ് പോസ്റ്റിനു താഴെയായി വരുന്നത്. അമൽ രാഹുൽ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഒരു ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്. ‘കര്‍ണ്ണാടക മുഴുവന്‍ ബിജെപിയെ വിജയിപ്പിച്ച അഹങ്കാരം ആ മുഖത്തുണ്ടോ എന്ന് നോക്കിയേ’ എന്ന് പരിസിച്ച് ഇട്ടിരുന്ന പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.

Top