കാവി മുണ്ട് മടക്കി കുത്തി, കൈയ്യില്‍ കള്ള് കുപ്പിയുമായി അമലപോള്‍

കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല. ഇപ്പോഴിതാ പുതിയൊരു ഫോട്ടോയ്ക്കൊപ്പം അമല പോള്‍ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നു. കാവി മുണ്ട് മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

കാവി മുണ്ട് മടക്കികുത്തി കള്ള് കൈയ്യില്‍ പിടിച്ചാണ് ഫോട്ടോ. ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം.. കുള്ളുകുടിച്ച് ഉല്ലസിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ചിലര്‍ അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പ്രശംസിക്കുന്നു. വിമര്‍ശനങ്ങളും ഇല്ലാതെയല്ല. പക്ഷെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ ഒരിക്കലും അമലയെ ബാധിക്കാറേയില്ല എന്നതാണ് സത്യം.

 

Top