ഭീകരസംഘടനകളും അവരുടെ താവളങ്ങളും പാകിസ്ഥാന്‍ ഇല്ലായ്മ ചെയ്യണം; ഇല്ലെങ്കില്‍ മറ്റു പലതും ചെയ്യേണ്ടി വരും-കടുത്ത താക്കീതുമായി അമേരിക്ക

ന്യുയോര്‍ക്ക്: പാകിസ്ഥാന് കടുത്ത താക്കീതുമായി അമേരിക്ക രംഗത്ത്. പാകിസ്ഥാന്‍ ഭീകരവാദത്തെ ഇല്ലായ്മയും ഭീകരവാദികളുടെ താവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ മറ്റു പലതും ചെയ്യേണ്ടി വരുമെന്നാണ് അമേരിക്ക പറയുന്നത്.

പാകിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാനാണ് അമേരിക്കയുടെ നീക്കം. ഭീകരതയെ അമര്‍ച്ച ചെയ്യുന്നതില്‍ പാകിസ്ഥാന്‍ നിഷ്‌ക്രിയരായെന്നും ഇനി താമസിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അമേരിക്ക പറയുന്നു. മറ്റു പല വഴികളും തേടുമെന്ന് പറഞ്ഞ അമേരിക്ക പാകിസ്ഥാനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

നേരത്തെ പാകിസ്ഥാനെ ഭീകരരുടെ സുരക്ഷിതാവളമെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. പാകിസ്ഥാന്‍ 15 വര്‍ഷങ്ങളായി അമേരിക്കയെ മണ്ടന്മാരാക്കുകയായിരുന്നുവെന്നും പറഞ്ഞ് വര്‍ഷങ്ങളായി നല്‍കിവരുന്ന സാമ്പത്തികസഹായം ട്രംപ് പിന്‍വലിച്ചിരുന്നു.

Top