ഇന്ത്യ ഭീകരവാദത്തിന്റെ നാട്: സ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശവുമായി അമേരിക്ക

വാഷിംഗടണ്‍ : ഇന്ത്യയിലേക്ക് സ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കി അമേരിക്ക. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ തന്നെ വ്യക്തമാണ്. വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലാണ് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നത്. അതിനാല്‍ സ്ത്രീകള്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

അമേരിക്കയുടെ പരിഷ്‌കരിച്ച യാത്രാ നിര്‍ദ്ദേശങ്ങളിലാണ് ഇത്തരത്തിലൊരു പരാമര്‍ശം. കുറ്റകൃത്യങ്ങളും ഭീകരവാദവും വര്‍ധിച്ചുവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും അമേരിക്കയുടെ വിദേശകാര്യമന്ത്രാലയം പുറത്തു വിട്ടിട്ടുള്ള യാത്രാനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ലഡാക്കിലും ലെയിലും ഒഴികെ ജമ്മുകാശ്മീരില്‍ ഒരിടത്തും അമേരിക്കന്‍ പൗരന്മാര്‍ പോകാന്‍ പാടില്ല. ഭീകരാക്രമണം നടക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തികളും സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന അമേരിക്കകാര്‍ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ പ്രത്യേക അനുവാദം വാങ്ങണമെന്നും വിദേശമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

Top