Opinion Top one news

മുകേഷ് എം.എൽ.എ എന്നു മറന്നു, സ്ത്രീകളേ പാർട്ടിക്ക് എതിരാക്കി- തള്ളി പറഞ്ഞ് സി.പി.എം

അമ്മ നേതാക്കൾ സി.പി.എം എം.എൽ.എ മാരായി പോയതിൽ ഇപ്പോൾ നാണക്കേട് പാർട്ടിക്കും അണികൾക്കും സർക്കാരിനും. ഇന്നസെന്റ്, ഗണേഷ് കുമാർ എന്നിവർക്കെതിരേ ഉയരുന്ന ജന രോക്ഷത്തിനും, സോഷ്യൽ മീഡിയാ അക്രമണത്തിനും പ്രതിരോധിക്കാൻ താല്പര്യം ഇല്ലെന്ന് സി.പി.എം തീരുമാനം. തെറ്റു കാട്ടിയവരും പറഞ്ഞവരും തനിച്ച് അനുഭവിക്കട്ടേ എന്നും പാർട്ടിയെ പരിചയാക്കേണ്ടെന്നും സൈബർ ഗ്രൂപ്പുകൾക്കും നിർദ്ദേശം. ജന രോക്ഷത്തിൽ നേതാക്കളേ തള്ളി പറഞ്ഞ് സി.പി.എം പാർട്ടിയും രംഗത്ത്.

പാർട്ടിയുടെ എം.എൽ.എ എന്ന കാര്യം ഓർക്കാതെ മുകേഷ് പെരുമാറി എന്ന് സി.പി.എം വിലയിരുത്തൽ. നടനേ വിളിച്ചു തന്നെ ഇക്കാര്യം സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി നേതാക്കൾ ശാസനാ രൂപത്തിൽ പറഞ്ഞു. ഉപ ജീവനം എന്ന രീതിയിലാണ്‌ അഭിനയം തൊഴിൽ പാർട്ടി അനുവദിച്ചിരിക്കുന്നത്. എന്നാൽ എം.എൽ എ സ്ഥാനത്തിരുന്ന് കേരളത്തിൽ ആകെ പാർട്ടിക്ക് സ്ത്രീകൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന പ്രസ്താവനയും പ്രതികരണവും നടൻ മുകേഷ് നല്കി എന്നാണ്‌ പാർട്ടി വിലയിരുത്തൽ.

അടുത്ത ദിവസം കൊല്ലത്തെത്തുമ്പോള്‍ നടനോട് പാര്‍ട്ടി വിശദീകരണം തേടും. യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയുടെ യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനയിലാണ് പാര്‍ട്ടി ജില്ലാക്കമ്മറ്റിക്ക് അതൃപ്തി. പ്രതികരണം ഒഴിവാക്കാമായിരുന്നെന്നാണ് ജില്ലാകമ്മറ്റിയുടെ നിലപാട്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവന ആള്‍ക്കാരുടെ അതൃപ്തി വിളിച്ചു വരുത്തുമെന്നും സ്ത്രീ വോട്ടര്‍ മാരുടെ കൂടി പിന്തുണ വാങ്ങിയാണ് മുകേഷ് ജയിച്ചതെന്നും പറഞ്ഞു.

അമ്മ ഭാരവാഹികൾക്ക് എതിരെ കടുത്ത ജനരോഷം ഉയരുന്നതിനിടെ ഇടതുപക്ഷക്കാരും തിരിയുന്നു.ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ഇടതു വക്താവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്. ജനപ്രതിനിധികളായ ഇവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് ഒഴിയണം. വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റപ്പെടുത്തി സംസാരിച്ച മാധ്യമ പ്രവര്‍ത്തരോട് ഇവര്‍ മൂന്നു പേരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സിനിമാ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ മുകേഷ് ഇപ്പോള്‍ കൊച്ചിയിലാണ്. നാളെ അദ്ദേഹം കൊല്ലത്തെത്തും.

Related posts

ഇന്ദിരയുടെ ഓർമ്മകളേ പോലും ഭയക്കുന്ന മോദിയും പരിവാരവും..ഉരുക്ക് വനിതയുടെ നിഴലും സ്മരണകളും പോലും അവർക്ക് ഭയമാണ്‌..

subeditor

ആഢംബര ജീവതവും ധൂര്‍ത്തും പതിവാക്കിയ അരുണ്‍, യുവതിയുടെ ഫ്ളാറ്റ് സ്വന്തമാക്കിയത് തോക്ക് ചൂണ്ടി

main desk

മെഡിക്കൽ കോളേജ് കോഴക്കേസിനു പിന്നാലെ ബിജെപിയുടെ ഡിന്നർ അഴിമതിയും പുറത്തേക്ക്- വാങ്ങിയത് കോടികൾ

subeditor

പൂർണ്ണമായി രാജ്യം കറൻസി രഹിതമാക്കാനാകില്ല- മന്ത്രി പരീക്കര്‍

subeditor

കരുത്ത് കാട്ടി മോഹൻലാൽ, രണ്ടാമൻ ഇനി ജഗദീഷ്, പുതിയ പ്രോട്ടോകോൾ ഇങ്ങിനെ

subeditor

ശബരിമല സന്ദര്‍ശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

subeditor6

2017 ഫിബ്രരിക്ക് ശേഷം റിയൽ എസ്റ്റേറ്റ് ബൂം, ബാങ്കുകളിൽ കുമിഞ്ഞു കുടുന്ന പണം നിസാര പലിശയിൽ വിപണിയിലേക്ക് ഒഴുകും

subeditor

ലക്ഷ്യം തെറ്റിയ ടെസ്ല തകര്‍ന്നു വീഴും, അയച്ചതു ചെവ്വയിലേയ്ക്ക് ചുറ്റുന്നത് സൂര്യനെ യുഎസ്സിനെ നിരാശയിലാക്കി ഏറ്റവും വലിയ റോക്കറ്റ്

കേരളം സുരക്ഷിതമോ?; പെരുമ്പാവൂരിൽ വിദ്യാർഥിനിയെ കൊന്ന മനുഷ്യ മൃഗങ്ങൾ കേരളം വിട്ടു.

subeditor

നോട്ട് നിരോധനം, മോദിയേ കത്തിക്കേണ്ട. തെറ്റുപറ്റി എന്ന് പ്രധാനമന്ത്രി പറഞ്ഞാൽ മതി- തോമസ് ഐസക്

subeditor

ജാഫർ ഇടുക്കി എന്തു ചെയ്തു, ഇനി സി.ബി.ഐ ചോദിക്കും വീട്ടുകാർക്ക് പിടിവള്ളിയായി ദുരൂഹതകൾ..

subeditor

പത്തുമാസമുള്ള കുഞ്ഞിനേയും, അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് അമേരിക്കയില്‍ വധശിക്ഷ

Leave a Comment