അമ്മയുടെ യോഗത്തില്‍ മക്കൾ തമ്മിൽ അടിപിടി ;മുകേഷിന്റെ പാര വയ്പ്പിനെതിരെ തുറന്നടിച്ച് ഷമ്മിതിലകൻ

അമ്മയുടെ യോഗത്തില്‍ മക്കൾ തമ്മിൽ അടിപിടി കയ്യാങ്കളി ഒടുക്കം മോഹന്‍ലാലിന്റെ ഇടപെടൽ. അമ്മയുമായി തിലകനുണ്ടായിരുന്ന അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ക്കാനായിരുന്നു ഇന്നലെ ഷമ്മിതിലകനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയത്. നേരത്തേ തന്നെ സംഘടന വിലക്കിയ സംവിധായകരുടെ പട്ടികയിലുള്ള പ്രമുഖന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മുകേഷ് തനിക്കിട്ട് പാരവെച്ചെന്ന ഷമ്മിതിലകൻ. ആരോപണമാണ് യോഗത്തെ കലുഷിതമാക്കി മാറ്റിയത്.

ഇതിലൂടെ തനിക്ക് ലക്ഷങ്ങള്‍ നഷ്ടമുണ്ടായെന്നും ഷമ്മിതിലകന്‍ പരസ്യമായി ആക്ഷേപിച്ചതിന് ഷമ്മിയെയും തിലകനെയും ചേര്‍ത്ത് മുകേഷ് പറഞ്ഞ തമാശ ഷമ്മിതിലകനെ ദേഷ്യം പിടിപ്പിച്ചു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം മൂത്ത് അടിയുടെ വക്കിലേക്ക് നീങ്ങുകയും ഒടുവില്‍ മോഹന്‍ലാലും മറ്റുള്ളവരും ഇടപെട്ട് പ്രശ്‌നം തീര്‍ക്കുകയുമായിരുന്നു. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ 50,000 അഡ്വാന്‍സ് വാങ്ങിയ തന്നെ പാരവെച്ചത് മൂകേഷാണെന്ന് ഇടയില്‍ ഷമ്മിതിലകന്‍ ആരോപിച്ചു.

മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ നീ അനുഭവിക്കുമെന്ന് മുകേഷ് തന്നോട് പറഞ്ഞതായിട്ടാണ് ഷമ്മി തിലകന്‍ പറഞ്ഞത്. മുകേഷ് ഈ പ്രശ്‌നം വലുതാക്കിയെന്നും അതിലൂടെ തനിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും പറഞ്ഞു. ഇതിന് തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞാണ് മുകേഷ് മറുപടി പറഞ്ഞത്.

എന്നാല്‍ തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്ന് പറഞ്ഞ് ഷമ്മി തിരിച്ചടിക്കുകയും തന്നെയൊക്കെ ജയിപ്പിച്ചു വിട്ട സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നും ഷമ്മി തുറന്നടിച്ചു. ഇതില്‍ പിടിച്ച് ഇരുവരും തമ്മില്‍ ശക്തമായ വാക്കേറ്റം ഉണ്ടാകുകയും ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ട് പിടിച്ചുമാറ്റുകയുമായിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം കേസില്‍ കക്ഷിചേരാന്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് ഹണിറോസ്. സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തന്നെ പൂര്‍ണ്ണമായും കാണിച്ചില്ലെന്നാണ് ഹണിറോസിന്റെ പരാതി. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് നടന്‍ ബാബുരാജുമായി ഹര്‍ജിയുടെ കാര്യം സംസാരിച്ചത്. ഹര്‍ജിയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്‌സ്ആപ്പില്‍ ഇട്ടാല്‍ മതിയെന്നുമായിരുന്നു കിട്ടിയ മറുപടി.

ഹര്‍ജി കാണണമെന്ന് നിര്‍ബ്ബന്ധിച്ചപ്പോള്‍ പുതിയ പ്രോസിക്യൂട്ടറെ വെയ്ക്കണമെന്ന ഭാഗം മുക്കി ഹര്‍ജിയുടെ ഒന്നും മൂന്നും പേജുകള്‍ മാത്രമാണ് അയച്ചു തന്നതെന്നും താന്‍ കാണാത്ത രണ്ടാം പേജില്‍ വിദഗ്ദ്ധമായി വേറെ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തെന്നും താന്‍ ഒറ്റപ്പെട്ടെന്നും ഹണിറോസ് പറഞ്ഞു. എന്തായാലും അമ്മയ്ക്കകത്തെ പൊട്ടിത്തെറികളും വാദങ്ങളും തുടരുകയാണ് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ മോഹൻലാൽ.

Top