Exclusive

ദിലീപിനെതിരെ കുഞ്ചാക്കോയുടെ മൊഴി വിനയാകും ; നടന് സിനിമയില്‍ അപ്രഖ്യാപിത വിലക്കിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: സിനിമയില്‍ ജനപ്രിയനായകനായി കുടുംബപ്രേക്ഷരുടെ ഇഷ്ടം പിടിച്ചുപറ്റിയ ദിലീപ് ജീവിതത്തില്‍ വില്ലനാണെന്ന് തെളിയിക്കുന്നതാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലീസിന് നല്‍കിയ മൊഴികള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടീനടന്മാര്‍ നല്‍കിയ മൊഴിയിലെല്ലാം ദിലീപിനെതിരെ പരാമര്‍ശമുണ്ട്. പതിനാലു വര്‍ഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവിനെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ ഇതിന്റെ സൂചനയുണ്ട്. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യര്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമയുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും നേരത്തെ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

പിന്നീട് മഞ്ജുവിന്റെ നായകനായിരുന്ന മോഹന്‍ലാലിനെ പോലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മഞ്ജുവിനെപ്പോലെ ഉന്നത നിലവാരം പുലര്‍ത്തുന്ന നടിയോ, സിനിമാ മേഖലയില്‍ സൗഹൃദങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നില്ലെങ്കില്‍ ഒരു തിരിച്ചുവരവ് അസാധ്യമായേനെ. ആക്രമിക്കപ്പെട്ട നടിയെ പോലും പല സിനിമകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചതായാണ് വാര്‍ത്തകള്‍.

ഏറ്റവുമൊടുവില്‍ ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കുക കൂടി ചെയ്തതോടെ നടനെതിരെ സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടാകാനും സാധ്യതയുണ്ട്. ദിലീപിന് സിനിമയിലുള്ള സ്വാധീനം ഏതൊരു നടനും ഭീഷണിയാണ്. അതുകൊണ്ടുതന്നെയാണ് പലരും നടനെതിരെ പരസ്യമായി എത്താന്‍ മടിക്കുന്നതും. ദിലീപ് കേസോടുകൂടി മലയാള സിനിമയില്‍ ചേരിതിരിവ് ഉണ്ടായതോടെ വരും നാളുകളില്‍ വലിയ കോലാഹലം ഈ മേഖലയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Related posts

ജപ്തിയായ വീട് പണയം വെച്ച് പണം തട്ടി ; ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കി താരമായ യുവതി ഒടുവിൽ തട്ടിപ്പ് കേസിൽ കുടുങ്ങി

ആലപ്പുഴയിലെ ‘സൂര്യനെല്ലിയിൽ’ പതിനാലുകാരിയുടെ അച്ഛനും പിടിയിൽ; കാക്കിക്കുള്ളിലെ ഉന്നതർ ഇപ്പോഴും അന്വേഷണ വലയ്ക്ക് പുറത്ത്

ഇതും ഒരു പ്രവാസി,ഒന്നര മാസം കൂടുമ്പോൾ വെള്ളാപ്പള്ളി നടേശന്റെ നഖം മുറിക്കാൻ കേരളത്തിൽ പറന്നെത്തുന്ന മകൾ

subeditor

മഞ്ജുവാര്യര്‍ അഭിനയിച്ച സാമൂഹ്യക്ഷേമവകുപ്പിന്റെ പരസ്യത്തിന് സര്‍ക്കാര്‍ വിലക്ക്

ചോദ്യം ചെയ്യൽ വെള്ളിയാഴ്ച്ച, 50 ചോദ്യങ്ങൾ,കൃത്യമായ ഉത്തരം എങ്കിൽ ഫ്രാങ്കോ ഫ്രീ

subeditor

അവരുടെ മനസിന് ബലം വയ്ക്കട്ടെ ;അവരാവശ്യപ്പെട്ട കാര്യത്തില്‍ നീതി കിട്ടുന്നതുവരെ അവര്‍ ഒരുമിച്ച് നില്‍ക്കട്ടേ ;ട്രാന്‍സ്ഫര്‍ അംഗീകരിക്കരുതെന്ന് കുറിവലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് സി. ലൂസി കളപ്പുര

ഇത്തവണ ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികൾ , ഒന്നാം സ്ഥാനത്ത് എം എ യൂസഫലി

കോടികൾ കാണിക്കയും വരുമാനവും കുറഞ്ഞു, അടിപതറി ദേവസ്വം, ക്ഷേത്രത്തേ തകർക്കുന്നവരാണ്‌ വരുമാനം മുടക്കികൾ എന്ന് പ്രസിഡന്റ്

subeditor

ആ ഫോൺ വിളി വേണ്ടെന്ന് പല തവണ ഞാൻ താക്കീത് ചെയ്തിരുന്നു: വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രാജേഷിന്റെ അച്ഛൻ

ഒരേക്കര്‍ ഭൂമിയില്‍ ദുരൂഹ ജീവിതവും മന്ത്രവാദവും ;കൃഷ്ണന്‍ കുട്ടിയുടെ ജീവിതം ഇങ്ങനെ

കടല്‍ വഴി ആക്രമണത്തിനു സാധ്യത , മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം

പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്ത് വെള്ളം കയറുന്നു (ചിത്രങ്ങള്‍)

pravasishabdam online sub editor