Kerala Movies News

ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ (62) അന്തരിച്ചു

കൊച്ചി: മൂന്നു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ അണിയറയിൽ നിറഞ്ഞുനിന്ന ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ (62) അന്തരിച്ചു. കൊച്ചിയിൽ ഇന്നലെ രാവിലെ 10.30നായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി രണ്ടുവർഷത്തോളം ചികിത്സയിലായിരുന്നു. ശ്വാസംമുട്ടലിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ. ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ട് കുടുംബാംഗമാണ്. എറണാകുളത്ത് കടവന്ത്ര പഞ്ചവടി അപ്പാർട്ട്‌മെന്റിലാണു ദീർഘകാലമായി താമസം. ഭാര്യ: ഗീതാമണി. മക്കൾ: എ. ശ്രീകുമാർ (സോഫ്റ്റ്‌വേർ എൻജിനീയർ, ബംഗളുരു), നീലിമ ആനന്ദ്, കാർത്തിക ആനന്ദ്. മരുമക്കൾ: പ്രിയ പിള്ള, വി. ഹരികൃഷ്ണൻ, ജയദേവ് മേനോൻ.
1977ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസിലൊരു മയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഛായാഗ്രാഹകനായി കരിയർ ആരംഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങൾക്ക് ആനന്ദക്കുട്ടൻ ക്യാമറ ചലിപ്പിച്ചു. ഭരതം, സദയം, മണിമത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവം, ഹിസ്‌ െഹെനസ് അബ്ദുള്ള, ആകാശദൂത്, കമലദളം, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഫ്രണ്ട്‌സ്, ഹിറ്റ്‌ലർ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച വാണിജ്യ സിനിമകൾക്കു പിന്നിൽ ആനന്ദക്കുട്ടനുണ്ടായിരുന്നു. തമിഴ് സംവിധായകൻ രാധാകൃഷ്ണന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത തമിഴ് സിനിമയാണ് ഏറ്റവും അവസാനമായി ചെയ്തത്. സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണിക്കൃഷ്ണൻ, സിദ്ദിഖ്, കലാസംവിധായകൻ മനു ജഗത്ത്, നടന്മാരായ കുഞ്ചാക്കോ ബോബൻ, സാദിക്ക് തുടങ്ങിയ പ്രമുഖർ ഇന്നലെ ആശുപത്രിയിലും വീട്ടിലുമായി ആനന്ദക്കുട്ടന് അന്തിമോപചാരമർപ്പിച്ചു.

Related posts

മോഹന്‍ലാലും പൃഥിയും ചേര്‍ന്ന് പ്രതിഫല തുക കുത്തനെ വര്‍ദ്ധിപ്പിച്ചു; മലയാള സിനിമയ്ക്ക് നഷ്ടമായത് പന്ത്രണ്ടരക്കോടി

pravasishabdam news

എന്നെ വിവസ്ത്രയാക്കി ഐ.എസ് ഭീകരര്‍ പിച്ചി ചീന്തി. ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികള്‍ക്കുവേണ്ടി നാദിയ യു.എന്‍ രക്ഷാ സമിതിയില്‍ എത്തി.

subeditor

കരുതിയിരിക്കു…… പതിനഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ചിക്കൻഗുനിയയും ഡെങ്കിയും മലേറിയയും പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്

sub editor

സംസ്ഥാനത്ത് ഇത്തവണ ഇടതു തരംഗമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ.

subeditor

റിസർവ് ബാങ്ക് ഗവർണർ കുടുംബ സമേതം ആലപ്പുഴയിൽ

subeditor

മാധ്യമ സ്ഥാപനത്തിനെതിരേ പെന്തകോസ്തുകാരുടെ ഭീഷണി- നേരിടും എന്ന് പത്രപ്രവര്‍ത്തക അസോസിയേഷന്‍

subeditor

മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടു വെയ്ക്കാന്‍ ഭാര്യയുടെ വീട്ടുകാര്‍ അനുവദിക്കുന്നില്ല, പരാതിയുമായി ചാളമേരിയും മകനും പോലീസ് സ്‌റ്റേഷനില്‍

subeditor10

ഒരുകാലത്ത് അമ്പത് രൂപയ്ക്ക് ശരീരം വിറ്റു നടന്നു, ഇന്ന് അവളുടെ ശബ്ദത്തിനായി കാത്തിരിക്കുന്നത് ലോകം മുഴുവന്‍… കഥയല്ലിത് ജീവിതം

subeditor10

ആസിഫ് അലി ചോദിക്കുന്ന പ്രതിഫലം എന്ത് കൊണ്ട് റിമ കല്ലിങ്കലിന് കിട്ടുന്നില്ല ; കാരണം വെളിപ്പെടുത്തി റിമ

എന്തൊരു തമാശ ; രജനീകാന്ത് ബി.ജെ.പിയിലല്ല, മറിച്ച് ബി.ജെ.പി. രജനീകാന്തിലാണ് ചേരേണ്ടതെന്ന്

ആശ്രമത്തില്‍ വച്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു.. ആസാറാം ബാപ്പുവിന്‍റെ മകന് ജീവപരന്ത്യം

subeditor5

ശക്തമായ സ്ത്രീകഥാപാത്രവുമായി റസിയ എത്തുന്നു

Leave a Comment