സാരിയുടുത്ത് അനുപമയുടെ കിടിലന്‍ ഡാന്‍സ്

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരന്‍. മേരിയായി വന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയായ അനുപമ പരമേശ്വരന്‍ മലയാളത്തില്‍ അധികം കഥാപാത്രങ്ങളില്‍ തിളങ്ങിയില്ലെങ്കിലും തെലുങ്കില്‍ തിരക്കുള്ള താരമാണ്. 4 തെലുങ്ക് സിനിമകളിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ അനുപമ അഭിനയിച്ചു. സോഷ്യല്‍മീഡിയയിലും ആരാധകര്‍ ഏറെയാണ് ഇന്ന് അനുപമയ്കക്. ലുക്കിലും ഫാഷനിലും അടിമുടി മാറിയ അനുപമയുടെ ഡാന്‍സ് വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പുതു തരംഗമാകുന്നത്.

തെലുങ്കില്‍ കൃഷ്ണാര്‍ജുന യുദ്ധമാണ് പുതിയ ചിത്രം. അടുത്തിറെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ സാരി വേഷത്തില്‍ അനുപമ കളിച്ച ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റെഡ്റോസ് സാരിയില്‍ നടത്തിയ ഡാന്‍സ് ഇതിനോടകം ഹിറ്റായി. പ്രേമത്തില്‍ മലയാളിയുടെ സ്വന്തം മേരിയായ അനുപമ തെലുങ്കില്‍ കിടിലന്‍ വേഷങ്ങളുമായാണ് എത്തുന്നത്.

Top