അനുഷ്കശർമ്മയുടെ നട്ടെല്ലിനു തകരാർ…പ്രാർത്ഥനയുമായി ആരാധകർ

ഏറെ ആരാധകരുള്ള അനുഷ്ക ശര്‍മ രോ​ഗക്കിടയിലെന്ന് റിപ്പോർട്ട് .താരത്തിന്റെ നട്ടെല്ലിനാണ് രോ​ഗം ബാധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. നട്ടെല്ലിന്‍റെ അസ്ഥിയെയാണ് രോഗം ബാധിക്കുന്നത്.നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ഇത്. ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും ചെറിയ വേദനകളും മാത്രമാണ് ഇതിന്‍റെ ലക്ഷണമായി പറയാന്‍ കഴിയുന്നത്.

നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക തള്ളി വരുന്നതാണ് ഇതിന് കാരണം. എല്ലാതരം ബള്‍ജിങ് ഡിസ്ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഇതിന് ചികിത്സയും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗത്തിന്‍റെ സ്റ്റേജിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും, താരത്തിന് സമ്പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. വിരാട്കോഹ്ലിമായുള്ള വിവാഹശേഷം താരം സന്തുൽ്ടമായൊരും ജീവിതം നയിച്ചുവരുകയാണ്. അപ്പോഴാണ് വിധി രോ​ഗമെന്ന വില്ലന്റെ രൂപത്തിൽ എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചു വരവിനായി ആരാധകർ പ്രാർത്ഥനയോടെ ഇരിക്കുകയാണ്.

Top