Entertainment Movies

അപര്‍ണതിയെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ആര്യ; ഡാ നീ വായടയ്ക്ക്, എന്നെ വേണ്ട എന്നു പറഞ്ഞതല്ലേ; ഇനി മിണ്ടിപ്പോകരുതെന്ന് അപര്‍ണതി

ആര്യയുടെ വധുവിനെ കണ്ടെത്തുന്ന എങ്ക വീട്ട് മാപ്പിള്ളൈ റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് മത്സരാര്‍ഥികളാണ് ഇനി എങ്ക വീട്ടു മാപ്പിളൈയില്‍ അവശേഷിക്കുന്നത്. സൂസന്‍, മലയാളിയായ സീതാലക്ഷ്മി, അഗത എന്നിവര്‍. വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് തുടക്കം മുതല്‍ ഉയര്‍ന്നിരുന്നത്.

ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് അപര്‍ണതി. അവസാന ഘട്ടത്തില്‍ അപര്‍ണതിയെ എലിമിനേറ്റ് ചെയ്തത് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ തന്റെ മാനസികാവസ്ഥ അപര്‍ണതി വെളിപ്പെടുത്തിയിരുന്നു. എലിമിനേറ്റ് ആയ അഗതി, ദേവസൂര്യ എന്നിവരും ആര്യയും സംവാദത്തില്‍ പങ്കെടുത്തിരുന്നു.

ഓരോ മത്സരാര്‍ത്ഥിയേയും എലിമിനേറ്റ് ചെയ്യുന്നത് വളരെ വിഷമത്തോടെയാണെന്ന് ആര്യ അവതാരകയോട് പറഞ്ഞു. ”ആദ്യത്തെ രണ്ടാഴ്ച്ചയില്‍ പുറത്താക്കപ്പെട്ടവരാണെങ്കില്‍ ഇത്രയും വിഷമം തോന്നില്ലായിരുന്നു. രണ്ട് മാസത്തോളം ഇവരോടൊപ്പം യാത്ര ചെയ്യുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടുണ്ടായത്”. ആര്യ പറഞ്ഞു.

അപര്‍ണതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും എന്തും തുറന്നു പറയുന്ന സ്വഭാവക്കാരിയാണെന്നും ആര്യ പറഞ്ഞു.

ഷോയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ഇനിയുള്ള കാര്യങ്ങള്‍ താന്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും ജീവിതം എങ്ങനെ പോകുന്നോ അതുപോലെ അങ്ങ് നീങ്ങുമെന്നും അപര്‍ണതി മറുപടി നല്‍കി.

നിങ്ങള്‍ കാരണമാണ് എങ്ക വീട്ട് മാപ്പിളൈ ഇത്രയും ഹിറ്റാവാന്‍ കാരണമെന്ന് അവതാരക അപര്‍ണതിയോട് പറഞ്ഞു.

”മറ്റുള്ളവര്‍ക്ക് മനസ്സിലായി, ആര്യയുടെ മികച്ച ജോഡി ഞാനാണെന്ന്. പക്ഷേ ഇയാള്‍ക്ക് മനസ്സിലായില്ലല്ലോ”. അപര്‍ണതി പറഞ്ഞു.

ഇതുകേട്ട ആര്യ ”അപര്‍ണതിയെ ആര്‍ക്കെങ്കിലും ഇഷ്ടമാകാതെ വരുമോ. എനിക്കും ഭയങ്കര ഇഷ്ടമാണെ”ന്ന് ഉത്തരം നല്‍കി.

‘എടാ, നീ വായടയ്ക്ക്. എന്നെ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ പുറത്താക്കിയത്. ഇനി ഒന്നും പറയാന്‍ നില്‍ക്കണ്ട.” അപര്‍ണതി ആര്യയോട് പറഞ്ഞു.

പെട്ടെന്നുള്ള അപര്‍ണതിയുടെ മറുപടി ആര്യ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മറ്റ് പെണ്‍കുട്ടികളുടെ മുന്‍പില്‍ അപമാനിതനായെങ്കിലും പുറത്തുകാണിക്കാതെ താരം സംവാദം തുടര്‍ന്നു.

അതേസമയം ആര്യയെ ആര്‍ക്കും പെട്ടെന്ന് മനസ്സിലാവില്ലെന്നാണ് എങ്ക വീട്ട് മാപ്പിള്ളൈ ഷോ അവതാരക സംഗീത പറയുന്നത്. ഒരു കാര്യവും സീരിയസായി ജാമി എടുക്കില്ലെന്നും സംഗീത പറഞ്ഞു.

ഉദാഹരണത്തിന് ഒരു സംഭവം പറയാം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം നടക്കുകയാണ്. ചെന്നൈ റൈനോസ് ടീമിന് ജയിക്കാന്‍ ഒരു പന്തില്‍ നിന്ന് രണ്ട് റണ്‍സ് വേണമായിരുന്നു. ആര്യയാണ് ഇറങ്ങേണ്ടത്. ഞങ്ങളെല്ലാവരും ആകെ പരിഭ്രമിച്ച് ഇരിക്കുകയാണ്. ജാമി (ആര്യയുടെ വിളിപ്പേര്) കിടന്ന് സുഖമായി ഉറങ്ങുകയാണ്. ഊഴമെത്തിയപ്പോള്‍ ഞങ്ങള്‍ അവനെ തട്ടിവിളിച്ചു. പതിയെ എഴുന്നേറ്റ് ബാറ്റ് ചെയ്യാന്‍ പോയി. മുഖത്ത് യാതൊരു ടെന്‍ഷനുമില്ല. ആര്യ അവിടെ ചെന്ന് നിന്ന് ഒരു ഫോര്‍ അടിച്ചു. ചെന്നൈ ജയിക്കുകയും ചെയ്തു. തിരിച്ചു വന്നപ്പോള്‍ അവന്‍ പറയുകയാണ് ‘ ഞാന്‍ പറഞ്ഞില്ലേ ഭയം വേണ്ടെന്ന്, ഞാന്‍ കളിച്ചാല്‍ ജയിക്കും’. എന്ത് പ്രശനം വന്നാലും ഇങ്ങനെയാണ് ജാമി നേരിടുക. ജാമിയെ മനസ്സിലാക്കാന്‍ ആര്‍ക്കും പറ്റില്ല സംഗീത പറഞ്ഞു.

Related posts

സംവിധായകകന്റെ ലൈംഗീകപീഢനം, ദത്തുപുത്രി സീരിയൻ നായിക ആത്മഹത്യാ ശ്രമം നടത്തി

subeditor

ഭാര്യയോടൊപ്പം നിന്ന് നിങ്ങളുടെ പ്രണയത്തെകുറിച്ച് തുറന്നു പറയുവാന്‍ ധൈര്യമുള്ളവര്‍ക്ക് മോഹന്‍ലാലിന്റെ വക സമ്മാനം

subeditor

18 കോടി മുടക്കിയ സിനിമയിൽ പാർവതി അഴിഞ്ഞാട്ടക്കാരി,ലിപ് ലോക്ക് സീനുകൾ

subeditor

നടൻ ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

subeditor

ദിലീപിന്റെ താരമൂല്യം വീണ്ടെടുക്കാന്‍ പിആര്‍ ഏജന്‍സിയുട വക്രബുദ്ധി ; നടന്റെ ജീവിതം സിനിമയായേക്കും ; സംവിധാനം നാദിര്‍ഷ.?

7000 കോടി മോഷ്ടിച്ചത് ആര്? മമ്മൂട്ടി അന്വേഷിക്കുന്നു.!

subeditor

ഇനിയും ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും; മോഹന്‍ലാലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ച് സന്ത്യന്‍ അന്തിക്കാട്

subeditor

ഞാനൊരു ‘സിംഗിള്‍ മദറാണ്’. ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത് – ആര്യ

pravasishabdam online sub editor

ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഇക്കുറി തിളങ്ങിയതു ലിസിയും മകളും

subeditor

ദിവ്യാ ഉണ്ണിയുടെ രണ്ടാം വരന്‍റേതും രണ്ടാം വിവാഹം

പ്രേമം സിനിമ ചോർത്തിയത് അന്വേഷണം പ്രിയദർശനിലേക്കും ബി.ഉണ്ണികൃഷ്ണനിലേക്കും.

subeditor

കാവ്യയെയും മീനാക്ഷിയെയും ചേർത്തുപിടിച്ച് ദിലീപ്;നാദിർഷ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ കാണാം

ഒരു നഗ്നരംഗം സംവിധായകന്‍ അഭിനയിപ്പിച്ചത് ഏഴു തവണ’; നടിയുടെ വെളിപ്പെടുത്തല്‍

ടൊവിനോയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധികയ്ക്ക് താരം നല്‍കിയ മാസ് മറുപടി

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു ;കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

‘നിങ്ങളുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്, കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല, നന്ദി ലാലേട്ടാ’; പൃഥ്വിരാജ്

subeditor5

കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടന്നൊരു ശൂന്യതയായിരുന്നു ; നവ്യാ നായര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയിലെ ഗാനങ്ങള്‍ വൈറലായി

subeditor