വേലക്കാരി രഹസ്യമായി തന്റെയും മകളുടെയും തലമുടി ശേഖരിക്കുന്നു; ആഭിചാരത്തിനെന്ന് പരാതി

ദുബായ് : പ്രവാസി വേലക്കാരി രഹസ്യമായി തന്റെയും മകളുടെയും തലമുടി ശേഖരിക്കുന്നുവെന്ന വിചിത്രമായ പരാതിയുമായി അറബ് വനിത ദുബായ് കോടതിയില്‍. ആഭിചാര കര്‍മങ്ങള്‍ക്കായാണ് ഇതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കുടുംബത്തിലുള്ളവരുടെയെല്ലാം ചിത്രങ്ങള്‍ ഇവര്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്നുണ്ടെന്നും ഇത് നാട്ടിലുള്ള അവരുടെ ഭര്‍ത്താവിന് കൈമാറുന്നതായ ശ്രദ്ധയില്‍പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

ഇവരുടെ പെരുമാറ്റത്തില്‍ സംശയമുണ്ട്. മാത്രമല്ല, എക്സ്ചേഞ്ച് ഏജന്‍സികള്‍ വഴി പണം കൈമാറുന്ന വിവരം ഇവര്‍ ഭര്‍ത്താവുമായി ഫോണിലൂടെ സംസാരിക്കുന്നത് താന്‍ കേട്ടതായും പരാതിക്കാരി പറയുന്നു.

അറബ് വനിതയുടെ പരാതി പ്രകാരം വീട്ടുജോലിക്കാരിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ 8000 ദിര്‍ഹവും 9000 ദിര്‍ഹം വില വരുന്ന ആഭരണങ്ങളും 25,000 ദിര്‍ഹത്തിന്റെ വാച്ചും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷണക്കുറ്റം സമ്മതിച്ചുവെങ്കിലും ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണം നിഷേധിച്ചു.

Top