മദ്യലഹരിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം : മദ്യ ലഹരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിന്‍റെ പിടിയിലായി. ആര്യനാട് സ്വദേശി സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. മോട്ടോര്‍ സൈക്കിള്‍ ശരിയക്കിയത്തിലുള്ള കൂലി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക്കില്‍ കലാശിച്ചത്.

മദ്യലഹരിയിലായിരുന്ന സുരേഷും മറ്റൊരു സുഹൃത്തായ ഷിബുവും ചേര്ന്ന് ജയകൃഷ്ണന്‍ എന്ന യുവാവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതിയായ ഷിബുവിന് വേണ്ടി തെരച്ചില്‍ ഊര്ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലിസ് കണ്ടെത്തു. സ്ഥകത്ത് നിന്ന് ഒരു ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ സുരേഷിനെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.

Top