നാരങ്ങയും കൊഞ്ചും അപകടകാരിയോ? തിരുവല്ലയില്‍ യുവതി മരിച്ചതിന്റെ കാരണം നാരങ്ങയും കൊഞ്ചും കഴിച്ചതുകൊണ്ടെന്നും സംശയം

നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിച്ചാല്‍ ജീവന് ഭീഷണിയാകുമോ? ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചോദ്യമാണിത്. നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കുന്നത് അപകടമാണെന്നും അല്ലെന്നും തരത്തില്‍ വിവിധ വാദഗതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ ഒരു പെണ്‍കുട്ടി മരിച്ചത് ഇങ്ങനെ കഴിച്ചതുകൊണ്ടാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, തിരുവല്ലയിലെ ഒരു യുവതിയുടെ മരണവും കൊഞ്ചും നാരങ്ങയും അപകടകാരികളാണെന്ന സംശയങ്ങള്‍ക്ക് ബലം പകരുന്നു.

ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജിവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ(23)യാണു സമാന സാഹചര്യത്തില്‍ മരിച്ചത്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നു വെള്ളയാഴ്ചയായിരുന്നു വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു മടങ്ങാനൊരുങ്ങവെ വീണ്ടും ഛര്‍ദ്ദിക്കുകയും പെട്ടന്ന് രോഗം മൂര്‍ഛിക്കുകയുമായിരുന്നു. തുടര്‍ന്നു മരണം സംഭവിച്ചു. എന്തു കഴിച്ചിട്ടാണു വിഷബാധയേറ്റത് എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. വിഷപദാര്‍ഥങ്ങള്‍ ഒന്നും ഉള്ളില്‍ ചെന്നിട്ടില്ലെന്നാണു പ്രഥമിക നിഗമനം. എന്നാല്‍ നാരങ്ങയും കൊഞ്ചും ഒരുമിച്ച് ആമാശയത്തില്‍ ചെന്നാല്‍ ഇത് ചിലരില്‍ മാരക വിഷമായി മാറിയേക്കാം എന്നും ഇതാണ് മരണ കാരണം എന്നുമാണു പ്രാഥമിക നിഗമനം. ആന്തരീകാവയവങ്ങളുടെ പരിശോധനഫലം ലഭിച്ചാല്‍ മാത്രമെ ഇതു സ്ഥിരികരിക്കാന്‍ കഴിയു.

വെള്ളിയാഴ്ച വിദ്യ കൊഞ്ചുകറി കൂട്ടിയതിനോടൊപ്പം നാരങ്ങവെള്ളം കുടിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. അപൂര്‍വമായി ചിലരില്‍ കൊഞ്ചും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് അപകടം സൃഷ്ടിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Top