ആ രക്തം നമ്മുടെ കൈകളിലാണ് ;ഒന്നിച്ചു ചേര്‍ന്ന് ശബ്ദമുയര്‍ത്താം: ശ്രീജിത്തിനായി അരുണ്‍ ഗോപിയും

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി യുവസംവിധായകന്‍ അരുണ്‍ ഗോപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ലോക്കപ്പില്‍ വെച്ച്‌ മരണപ്പെട്ട സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 2 വര്‍ഷത്തിലധികമായി ശ്രീജിത്ത് സമരത്തിലാണ്. ശ്രീജിത്തിനു വേണ്ടി അധികാരമുള്ളവര്‍ ആരെങ്കിലും സംസാരിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം അദ്ദേഹത്തിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് അരുണ്‍ ഗോപി പറയുന്നു.

നമ്മള്‍ ഓരോരുത്തര്‍ക്കും ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്‍ ബാധ്യതയുണ്ട്. ഇന്ന് അല്ലെങ്കില്‍ നാളെ ആ വഴിയിലൂടെ കടന്നു പോകേണ്ടി വരും. അതുകൊണ്ടു ഇന്ന് തന്നെ ശബ്ദം ഉയര്‍ത്താം. കല്ലെറിഞ്ഞാല്‍ കൊള്ളാത്ത ഉയരത്തില്‍ ഭരണമാളികകള്‍ ഉണ്ടാകും പക്ഷെ വാക്കെറിഞ്ഞു ശബ്ദമുയര്‍ത്തിയാല്‍ കേള്‍ക്കാത്ത മനസ്സുകള്‍ ഇന്നും കേരളത്തില്‍ കുറവാണ്. ഒന്നിച്ചു ചേര്‍ന്ന് ശബ്ദമുഴര്‍ത്താം. ആ രക്തം നമ്മുടെ കൈകളിലാണ് എന്ന് അരുണ്‍ ഗോപി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

justice delayed is justice denied. നീതി വൈകുന്നത് നീതി നിഷേധമാണു.

തന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച്‌ കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്‍പിക് സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതര്‍ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച്‌ പോലീസ് കമ്ബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.

അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു.

A hash tag or an online campaign might not bring justice but it would bring the attention the issue deserves. ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്..!! ഇന്ന് അല്ലെങ്കില്‍ നാളെ ആ വഴിയിലൂടെ കടന്നു പോകേണ്ടി വരും!!അതുകൊണ്ടു ഇന്ന് തന്നെ ശബ്ദം ഉയര്‍ത്താം. കല്ലെറിഞ്ഞാല്‍ കൊള്ളാത്ത ഉയരത്തില്‍ ഭരണമാളികകള്‍ ഉണ്ടാകും പക്ഷെ വാക്കെറിഞ്ഞു ശബ്ദമുയര്‍ത്തിയാല്‍ കേള്‍ക്കാത്ത മനസ്സുകള്‍ ഇന്നും കേരളത്തില്‍ കുറവാണ്…!!ഒന്നിച്ചു ചേര്‍ന്ന് ശബ്ദമുഴര്‍ത്താം. ആ രക്തം നമ്മുടെ കൈകളിലാണു.

Top