അരുവിക്കരയില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: അരുവിക്കര യു.ഡി.എഫ് വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബി.ജെ.പിക്ക് ഇവിടെ മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂ എന്നും റിപ്പോര്‍ട്ട്. ഇതുമായി ബന്ധപെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറുകയും ചെയ്തു. സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുകളും പൂര്‍ണ്ണമായി യു.ഡി.എഫിനു അനുകൂലമാണ്. യു.ഡി.എഫ് വിജയിക്കുമെന്നുള്ള രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ ശനിയാഴ്ച്ച വൈകിട്ട് തന്നെ ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു. മണ്ഢലത്തില്‍ വോട്ടര്‍മാരുടെ നിലപാടുകളും വോട്ടിങ്ങ് കഴിഞ്ഞിറങ്ങിയ 350ഓളം ആളുകളുടെ അഭിപ്രായവും ശേഖരിച്ചാണ് സംസ്ഥാന ഇന്റലിജസ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അരുവിക്കരയെകുറിച്ചുള്ള എല്ലാ പ്രതീക്ഷയും നിലവില്‍ ബി.ജെ.പി ഉപേക്ഷിച്ച നിലയിലാണ്. യു.ഡി.എഫിന്റെ വിജയം ഉറപ്പിച്ചതിന്റെ ആശ്വാസത്തിലാണ് ശനിയാഴ്ച്ച പോളിങ്ങ് കഴിഞ്ഞുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. ഫലം കേരള സര്‍ക്കാരിന്റെയും തന്റെയും പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് വീണ്ടും മുഖ്യമന്ത്രി ആവര്‍ത്തിരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഇപ്പോഴും ഇത് ആവര്‍ത്തിക്കുന്നത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വയ്ച്ചുകൊണ്ടാണ്. മാത്രമല്ല കേന്ദ്ര റിപ്പോര്‍ട്ടും സംസ്ഥാന റിപ്പോര്‍ട്ടുകളും ഒരുപോലെ യു.ഡി.എഫിന്റെ വിജയം റിപ്പോര്‍ട്ട് ചെയ്യുന്നതും സൂചനകളെ ശക്തിപ്പെടുത്തുന്നു. 4000-5000 വോട്ടുകളാണ് ശബരീ നാഥിന്റെ ഭൂരിപക്ഷമായി സംസ്ഥാന ഇന്റലിജന്‍സ് പറയുന്നത്. അരുവിക്കരയില്‍ നാടാര്‍ വോട്ടുകള്‍ രേഖപെടുത്തിയതില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. അതുപോലെ മുസ്ലീം വോട്ടുകളും കൂടുതലായി രേഖപ്പെടുത്തി. ഇത്രയധികം മുസ്ലീം വോട്ടുകള്‍ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് അരുവിക്കരയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും സംസ്ഥാന ഇന്റലിജന്‍സ് വിലയിരുത്തുന്നു. ഈ 2 ഘടകങ്ങളും യു.ഡി.എഫിനു മാത്രം അനുകൂലമായി അവകാശപ്പെടാവുന്നതാണെന്നും പറയുന്നു. ആര്‍.എസ്.പിയുടെ വോട്ടുകള്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു കിട്ടിയിരുന്നില്ല. എന്നാല്‍ 15000 വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ഇപ്പോള്‍ യു.ഡി.എഫില്‍ ഉള്ള ആര്‍.എസ്.പി പറയുന്നത്. ചുരുങ്ങിയത് 3000-3500 വോട്ടുകള്‍ ഈ വഴിയില്‍ യു.ഡി.എഫിനു ലഭിച്ചതായും വിലയിരുത്തുന്നു

എന്നാല്‍ കൈരളി ചാനല്‍ നടത്തിയ സര്‍വേഫലത്തില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ്. വിജയകുമാറിന്റെ വിജയത്തിനായി നിരത്തുന്ന കണക്കുകളില്‍ വോട്ടിംഗ് ശതമാനത്തിലേ മുന്നേറ്റം തന്നെയാണ് ചാനല്‍ മുന്നോട്ട് വെക്കുന്ന ഘടകം. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ തിരഞ്ഞെടുപ്പ് വിശകലനത്തില്‍ അരുവിക്കരയില്‍ ഇടതുമുന്നണി വിജയിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ടൈം ഓഫ് ഇന്ത്യയുടെ വിശകലനം മാത്രമാണ്, എക്‌സിറ്റ് പോള്‍ അല്ല.

Top