അരുവിക്കരയിൽ സി.പി.എമ്മിനു കിട്ടുക മൂന്നാം സ്ഥാനം- ഉമ്മന്‍ ചാണ്ടി.

അരുവിക്കര: അരുവിക്കരയിൽ സി.പി.എമ്മിനെ കാത്തിരിക്കുന്നത് മൂന്നാം സ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷം ആകെ അങ്കലാപ്പിലാണ്‌.  വി.എസ് അച്യുതാനന്ദന്‌ ആരെക്കുറിച്ചും എന്തും പറയാം. അദ്ദേഹത്തേ ആർക്കും വിമശിക്കാൻ പാടില്ല എന്നതാണ്‌ വി.എസിന്റെ സമീപനം. വിമർശനം വരുമ്പോൾ അദ്ദേഹം നിലമറക്കുന്നു. ആന്റണിക്കെതിരായ അദ്ദേഹത്തിന്റെ വാക്കുകൾ അതിരുകടന്നതായിപോയി. അരുവിക്കരയിലേ ജനം അതിനു മറുപടിപറയും. അരുവിക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഗെയിംസിന്റെ പേരില്‍ സംസ്ഥാനെത്ത പോലും നാണംകെടുത്തുന്ന രീതിയിലാണ് ആക്ഷേപം ഉന്നയിച്ചത്. ഗെയിംസ് കഴിഞ്ഞാല്‍ ജയിലിലായിരിക്കുമെന്ന് വരെ പറഞ്ഞു. എന്നിട്ടെന്തായെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Top