വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ പ്രവാസി ശബ്ദത്തിലും.

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം തത്സമയം എത്തിക്കാന്‍ പ്രവാസി ശബ്ദവും. രാവിലെ 8 മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ പ്രവാസി ശബ്ദത്തിലും ലഭ്യമാകും.

11 റൗണ്ടുകളിലായി തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സജ്ജമാക്കിയ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് എട്ടു പഞ്ചായത്തിലെ 153 ബൂത്തുകളില്‍ നിന്നുളള യന്ത്രങ്ങളിലെ വോട്ട് 14 മേശകളിലായി ഓരോ റൗണ്ടായി എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍. 11ാം റൗണ്ടില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

Top