അരുവിക്കര ഫലം ചൂതാട്ടത്തിലേക്ക്, ലക്ഷങ്ങൾ പൊടിയുന്ന വാതുവെയ്പ്പ് തകൃതി.

കൊച്ചി: സംസ്ഥാന രാഷട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന അരുവിക്കരയിലെ വിജയാവകാശ വാദങ്ങളുമായി വാതുവയ്പ്പുകള്‍ അരങ്ങ് തകര്‍ക്കുന്നു. അരുവിക്കര ഫലം മുന്നിൽ കണ്ട് പന്തയം വയ്പ്പിൽ മറിയുന്നത് ലക്ഷങ്ങൾ. വൻകിട ബിസിനസുകാർ മുതൽ സാധാരണ രാഷ്ട്രീയ പ്രവർത്തകർ വരെ സജീവം.  ജനപ്രാതിനിധ്യ നിയമത്തിലും, ഐ.പി.സി വകുപ്പുകൾ പ്രകാരവും കുറ്റകരമാണ്‌ ഇത്തരം ചൂതാട്ടങ്ങൾ. എന്നാൽ നിയമത്തേ കാറ്റിൽ പറത്തി ഇതിനായി ഒഴുക്കുന്നത് ലക്ഷക്കണക്കിനു രൂപയാണ്‌.

കൊച്ചിയിൽ ബിസിനസുകാർ തമ്മിൽ വാതുവയ്പ്പ് നടന്നിട്ടുള്ളതായി പോലീസ്നു വിവരം ലഭിച്ചിരുന്നു. വാതുവയ്പ്പിനു സാക്ഷികളായ മറ്റ് കച്ചവടക്കാർ വിവരം പോലീസിൽ അറിയിച്ചെങ്കിലും പോലീസാകട്ടെ അത് തമാശരൂപേണ മാത്രമാണ്‌ എടുത്തത് എന്ന് ആക്ഷേപമുണ്ട്. കണ്ണൂരിൽ പലയിടത്തും രാഷ്ട്രീയ ബന്ധം പുലർത്തുന്ന ബിസിനസുകാരും പാർട്ടി പ്രവർത്തകരും വാതുവയ്പ്പ് നടത്തിയിട്ടുള്ളതായി റിപ്പോട്ടുകൾ ഉണ്ട്. വാതുവെയ്പ്പിനു ഓൺലൈൻ, വാട്ട്സപ്പ് എന്നിവയും ഉപയോഗിക്കുന്നു. ഓൺലൈൻ ഷേർ മാർക്കറ്റിങ്ങ് കേന്ദ്രങ്ങളും അവിടെ എത്തുന്ന സ്ഥിരം കസ്റ്റമർമാരുമാണ്‌ ഏറ്റവും അധികം വാതുവയ്പ്പുകൾ നടത്തിയിരിക്കുന്നതത്രെ. എന്തായാലും നാളെ ഫലം വന്നു കഴിഞ്ഞാൽ ചിലരുടെ കീശ വീർക്കുകയും, ചിലർക്ക് കിശ കാലിയാവുകയും ചെയ്യും.ഫലം മുതലെടുക്കാന്‍ വാതുവയ്പ്പ് സംഘങ്ങളും വിവിധ ജില്ലകളില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

 

വിധി പ്രഖ്യാപനത്തെ അക്ഷമയോടെ കാത്ത് നില്‍ക്കുന്ന വാതുവയ്പ്പുകാര്‍ക്ക് പോലും ഏത് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. വോട്ടര്‍മാരുടെ പ്രതികരണം എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.പ്രധാന മത്സരാര്‍ത്ഥികളായ ശബരീനാഥിനും വിജയകുമാറിനും ഒ. രാജഗോപാലിനും പുറമെ പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ സമിതി പിടിക്കുന്ന വോട്ടുകളുടെ എണ്ണവും ചില ഇടങ്ങളില്‍ വാതുവയ്പ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.

Top