അരുവിക്കരയിൽ യു.ഡി.എഫിനു തകർപ്പൻ വിജയം. എൽ.ഡി.എഫിനു നാണംകെട്ട തോൽ വി.

തിരുവനന്തപുരം: അരുവിക്കരയിൽ ചരിത്രവിജയത്തിലേക്ക് യു.ഡി.എഫ്. അവസാന സൂചനകൾ പ്രകാരം യു.ഡി.എഫ് വിജയം ഉറപ്പാക്കി. വോട്ടെണ്ണൽ 136 ടെബിളുകൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം 8533 കടന്നിരിക്കുന്നു. എൽ.ഡി.എഫിനാകട്ടെ നാണംകെട്ട തോലിവിയാണ്‌ സംഭവിച്ചത്. കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസ് ജയിച്ച മണ്ഢലം എന്ന് ആശ്വസിക്കാൻ വകയില്ല. കാരണം 2014ലെ 5837 വോട്ടുകൾ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച മണ്ഢലം ആണിത്. ഈ തോൽ വി സി.പി.എമ്മിന്റെയും, ഇടതുമുന്നണിയുടേയും അന്തസു കളഞ്ഞു. സോളാർ മുതൽ, ബാർ കോഴവരെയുള്ള എല്ലാ അരോപണങ്ങളും ജനങ്ങൾ തള്ളികളഞ്ഞ് സർക്കാരിനു വൻ പിന്തുണ നല്കി. ഭരണത്തിന്റെ വിലയിരുത്തലിൽ ജനം കേരള സർക്കരിനൊപ്പം നില്ക്കാൻ തീരുമാനിച്ചതിന്റെ സൂചനകൾ കൂടിയായി തിരഞ്ഞെടുപ്പ് ഫലം. ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്തില്‍ 1422 വോട്ടിന്റെ മേല്‍കൈ നേരിയ ശബരിനാഥന്‍, എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളായ വിതുരയിലും ആര്യനാട്ടും ഉഴമലയ്ക്കലും ലീഡ് നിലനിര്‍ത്തി.

ഇടതു ശക്തികേന്ദ്രമായ വിതുരയില്‍ ശബരിനാഥന് 1052 വോട്ടിന്റെ മേല്‍കൈ ലഭിച്ചു. എല്‍ഡിഎഫ് ഏറ്റവുമധികം വോട്ട് പ്രതീക്ഷിച്ച ആര്യനാട്ട് ശബരിനാഥന് 1449 വോട്ടിന്റെയും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ 368 വോട്ടിന്റെയും മേല്‍കൈ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു.

ബി.ജെ.പി സ്ഥനാർഥിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. കേരളത്തിൽ തങ്ങൾ മുന്നോട്ട് തന്നെയാണെന്ന് അവർ വീണ്ടും തെളിയിച്ചു. എന്നാൽ ഇടതുമുന്നണിയാകട്ടെ തുടരെ പരാജയത്തിലേക്ക് പോയി കേരളത്തിൽ തങ്ങൾ പുറകോട്ട് പോവുകയാണെന്നും വിളിച്ചറിയിക്കുകയാണ്‌. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മുഴുവൻ എ.ഡി.എഫ് കൂട്ടതോൽ വികൾ ഏറ്റുവാങ്ങുകയായിരുന്നു. എൽ.ഡി.എഫിന്റെ സിറ്റ്ങ്ങ് സീറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ പോലും ജയിക്കാൻ സാധിച്ചില്ല.

Top