Crime

ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനം: നിഷാ ബാബുവിന്റെ മീ ടൂ വെളിപ്പെടുത്തൽ

തിരുവനന്തപുരം :ഏഷ്യാനെറ്റിൽ ജോലി ചെയ്ത നിഷാ ബാബു അനുഭവിക്കേണ്ടിവന്ന പീഢനങ്ങൾ പുറത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌ വമ്പന്മാർക്കെതിരേ വൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട ചിലർ കുടുങ്ങുന്നു.ഏഷ്യാനെറ്റിന്റെ പുളിയകോണം സ്റ്റുഡിയോയില്‍ 1997മുതല്‍ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റില്‍ ജോലിയെടുത്തത്. ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരന്‍. 2000ല്‍ സുരേഷ് മരിച്ചു. ഇതോടെയാണ് നിഷാ ബാബുവിന് കഷ്ടകാലം തുടങ്ങിയത്. മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്തു എന്നും ഇവർ തുറന്നു പറയുന്നു.

ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് തനിക്ക് സുരക്ഷിത ജോലി സ്ഥലമായിരുന്നു ഇവിടമെന്നും അവർ തുറന്നു പറയുന്നുണ്ട് . എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് എല്ലാ സഹപ്രവര്‍ത്തകരുമായുണ്ടായിരുന്നത് സുഖകരമായ ബന്ധവും. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്നാണ് നിഷാ ബാബു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. ഏഷ്യാനെറ്റ് പരാതികളില്‍ നടപടിയെടുത്തില്ലെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ മരണ ശേഷം സഹപ്രവര്‍ത്തകരില്‍ പലരുടേയും നിലപാടില്‍ മാറ്റം വന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. ഓഫീസിലെ സീനിയേഴ്‌സ് പലരും പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ കാണുന്ന നിലയിലേക്ക് എത്തി. അതില്‍ പലതും വള്‍ഗറും എതിര്‍ക്കപ്പെടേണ്ടതായിരുന്നുവെന്നും നിഷാ ബാബു പറയുന്നു. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്നു എംആര്‍ രാജന്‍. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജന്‍.

രാജനോടായിരുന്നു ഏഷ്യാനെറ്റില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. ഭര്‍ത്താവിന്റെ മരണത്തിന്റെ തുടക്ക കാലത്ത് തന്നെ കൂടുതലായി ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനുമാണ് ശ്രമിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടപെടലിന്റെ സ്വഭാവം മാറി. എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും അയാള്‍ തുടങ്ങിയെന്നാണ് നിഷാ ആരോപിക്കുന്നത്.ഇതെല്ലാം സഹികെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ അതിനെ അതിശക്തമായി തന്നെ എതിര്‍ത്തു.

ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാന്‍ അയാള്‍ തുടങ്ങി. പരിപാടികളും ശമ്പള വര്‍ദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. പലപ്പോഴും നിശാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഓഫീസിന് പുറത്തിറങ്ങേണ്ട സ്ഥിതിയും ഉണ്ടായി. അയാള്‍ക്ക് വഴങ്ങാത്തതു കൊണ്ട് മാത്രമായിരുന്നു ഇത്. മറ്റ് പലരില്‍ നിന്നും ഇത്തരം അനുഭവങ്ങളുണ്ടായി. മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്തു.ദിലീപിന്റെ ഇടപെടലുകളെ ഭീതിയോടെയാണ് പലപ്പോഴും കണ്ടത്. അയാളുടെ ദൃഷ്ടിയില്‍ നിന്ന് മാറി നടക്കേണ്ടി വന്ന ദുരവസ്ഥയും അവര്‍ വിശദീകരിക്കുന്നുണ്ട്. ഏഷ്യാനെറ്റിലെ എഞ്ചിനിയറായിരുന്ന പത്മകുമാറില്‍ നിന്നും സമാന അനുഭവം ഉണ്ടായെന്നും വിശദീകരിക്കുന്നു. ദേഹത്ത് തൊടാനും അഭിമാനമില്ലാതെ ലൈംഗിക താല്‍പ്പര്യങ്ങള്‍ തുറന്നു പറയാനും പ്ത്മകുമാര്‍ ശ്രമിച്ചുവെന്നാണ് വിശദീകരിക്കുന്നത്. ഇതൊക്കെ സഹിക്കവയ്യാതെ വന്നപ്പോള്‍ 2014ല്‍ ജോലി ഉപേക്ഷിച്ചെന്നാണ് വെളിപ്പെടുത്തല്‍.

ഇവരുടെ പോസ്റ്റ് കാണാം

Related posts

33-കാരിയെ 16-വയസ്സുള്ള മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു

subeditor

കുഞ്ഞിന്റെ പിറന്നാളിനു ക്ഷണിച്ചില്ല, ജ്യേഷ്ഠൻ അനുജനെ കുത്തികൊന്നു

subeditor

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ.ഉമേഷ് തന്നെ

subeditor

ഭാര്യയെയും മക്കളെയും മൃഗീയമായി കൊലപ്പെടുത്താൻ സിനോജിനെ പ്രേരിപ്പിച്ചത് സാമ്പത്തിക ഇടപാടുകള്‍ ?

നീ എന്തിനാടീ ഗംഗാധരന്‍ ചേട്ടനെ കാണാന്‍ വന്നേ..മൂക്കൂട്ടുതറയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി

പതിനാറുകാരന്റെ ക്രൂരത അമ്മ വഴക്കു പറഞ്ഞ ദേഷ്യം തീര്‍ക്കാന്‍ അഞ്ചു വയസ്സുകാരിയുടെ ലൈംഗികാവയവത്തില്‍ കമ്പിടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തല്‍

സ്ത്രീ പീഢനം, ബി.ജെ.പി നേതാവ്‌ അറസ്റ്റിൽ

subeditor

പൂര്‍ണഗര്‍ഭിണിയെ കെട്ടിയിട്ട് വയറുകീറി കുഞ്ഞിനെ മോഷ്ടിച്ചു; ലോകത്തെ ഞെട്ടിച്ച മോഷണത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം, യുവതി പിടിയില്‍

subeditor5

ചലച്ചിത്ര താരത്തിന്റെ ഭാര്യയുടെ കൈയ്യില്‍നിന്നും പത്ത് ലക്ഷത്തിന്റെ നോട്ടുകള്‍ കണ്ടെത്തി

subeditor

പതിനഞ്ചു കാരിയെ പീഡിപ്പിച്ച പതിനാലുകാരൻ ദൃശ്യങ്ങൾ ഫെയ്സ് ബുക്ക് ലൈവിൽ പ്രചരിപ്പിച്ചു, പീഡനം ലൈവായി കണ്ടത് നാൽപതു പേർ

subeditor

5 രൂപയ്ക്ക് വേണ്ടി പിതാവിനേ മകൻ തലക്കടിച്ചു കൊലപ്പെടുത്തി.

subeditor

ഉറക്കത്തിനിടെ അറിയാതെ സെക്സ് നടത്തിയെന്ന് തെളിഞ്ഞു; ബലാൽസംഗ കേസിലെ പ്രതിയ വെറുതേ വിട്ടു

subeditor