Featured Gulf

റമദാനില്‍ മോചിപ്പിക്കുന്ന ജയില്‍ പുള്ളികളുടെ ലിസ്റ്റില്‍ സ്വന്തം പേരും പ്രതീക്ഷിച്ച് ജനകോടികളുടെ വിശ്വസ്ത രാമചന്ദ്രനും

യു എ ഇ : റമദാനില്‍ മോചിപ്പിക്കുന്ന ജയില്‍ പുള്ളികളുടെ ലിസ്റ്റില്‍ സ്വന്തം പേരും പ്രതീക്ഷിച്ച് ജനകോടികളുടെ വിശ്വസ്ത രാമചന്ദ്രനും . പ്രവാസികളുടെയും വിശ്വസ്തനായ വ്യവസായി എന്ന നിലയില്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം കാത്തിരിക്കുന്നവരാണ് ബഹുഭൂരിപക്ഷം പ്രവാസി മലയാളികളും .

യു എ ഇ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കുറ്റവാളിയാണ് രാമചന്ദ്രന്‍ . വീഴച്ചയില്‍ അറ്റ്‌ലസ് രാമചന്ദ്രന് താങ്ങായി ആരും എത്തിയും ഇല്ല . കുറെയധികം ആളുകള്‍ അദ്ദേഹത്തിനുവേണ്ടി, അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രയത്‌നിച്ചു എന്നാണ് വാര്‍ത്തകള്‍ . ചിലര്‍ ശ്രമിച്ചു, ശരിയാണ്. പക്ഷെ ആ ചര്‍ച്ചകള്‍ വിജയം കണ്ടില്ല . മറ്റു ചിലര്‍ ആ സാഹചര്യവും മറ്റുള്ളവരെക്കൊണ്ട് എഴുതിച്ച് വാര്‍ത്തയാക്കി പ്രശസ്തി നേടി.

ആരും അത്രക്കും ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ല . പബ്ലിസിറ്റിക്ക് വേണ്ടി കുറച്ചാളുകള്‍ കോട്ടും സ്യുട്ടും ഒക്കെ അണിഞ്ഞുകൊണ്ട് ചാനലുകളിലും മറ്റുള്ള മീഡിയകളിലുംവലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞുവെങ്കിലും സാമ്പത്തികമായി വലിയ ഗുണമൊന്നും കിട്ടില്ല എന്ന് മനസിലാക്കിയപ്പോള്‍ പലരും തലയൂരി .

സ്വന്തം കുടുംബക്കാര്‍ക്ക് ആവശ്യമില്ലാത്ത ഒരു മനുഷ്യനെ സഹായിക്കുവാന്‍ മുതലാളിമാര്‍ക്കും താത്പര്യം ഉണ്ടാകണമെന്നില്ല . ഇതുവരെ സമ്പാദിച്ചത് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇനി ആ മനുഷ്യനെ പുറത്തിറക്കി ഉള്ളതും കൂടി ഇല്ലാതാക്കേണ്ട എന്ന് കുടുംബക്കാരും കരുതിക്കാണും . അല്ലെങ്കില്‍ അവരുടെ ഉപദേശകരായി കൂടിയിരിക്കുന്നവര്‍ പറഞ്ഞുകൊടുത്തുകാണും .

ജയിലില്‍ സഹതടവുകാരനായിരുന്ന അടുത്തിടെ മോചിതനായ റാസിഖ് ഭായി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ജയിലില്‍ രാമചന്ദ്രന്റെ അവസ്ഥ ദയനീയം തന്നെ . കണ്ണിന്റെ കാഴ്ച മങ്ങുന്ന അസുഖമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം .

ആദ്യ നാളുകളില്‍ തമാശകളും പാട്ടും കഥകളുമായി സഹതടവുകാരുമായി ഇടപഴകിയിരുന്ന രാമചന്ദ്രേട്ടന്‍ കേസുകളുടെ ആധിക്യം വര്‍ധിച്ചപ്പോള്‍ തടവുശിക്ഷ ഇനിയും വര്‍ഷങ്ങളോളം നീളും എന്നറിഞ്ഞപ്പോള്‍ പിന്നെ മെല്ലെ മെല്ലെ സ്വന്തം കട്ടിലില്‍ ഒറ്റക്കുള്ള ഇരുത്തം തുടങ്ങി .

ആദ്യം ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുമായിരുന്നെങ്കിലും കാഴ്ച കുറഞ്ഞതോടെ അതും നിര്‍ത്തി . ജയിലില്‍ നിന്നും കൊടുക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്ന അവസ്ഥ . പുറത്തു നിന്നും ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ കഴിയുമെങ്കിലും അതിനൊന്നും ആരും തയ്യാറല്ല .

മറ്റുള്ള ജയില്‍പുള്ളികളെ കാണുവാനും അവര്‍ക്കുള്ള പണം കൊടുക്കുവാനും ഉള്ള ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ ഇദ്ദേഹം മാത്രം ആരോരും അന്വേഷിക്കുവാന്‍ ഇല്ലാതെ ഏകാന്തപഥികനായി മാറി .

ജീവിതത്തിലെ എല്ലാവിധ പ്രതീക്ഷകളും അവസാനിച്ച് മരണത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ജീവിതം നയിക്കുമ്പോള്‍ നല്ല നടപ്പുകാരെ റമദാന്‍ മാസങ്ങളില്‍ ജയില്‍ മോചിതരാക്കുന്ന ഒരു രീതി യുഎഇ സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരാറുണ്ട് . ഇത്തവണത്തെ ജയില്‍ മോചിതരുടെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരും കാണുവാന്‍ ആഗ്രഹിക്കുന്നവരാണ് പ്രാസികളില്‍ ഏറിയ പങ്കും .

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന് പ്രഖ്യാപിച്ച് സ്വയം മോഡലായി പരസ്യപ്രളയം തന്നെ സൃഷ്ടിച്ച് സ്വര്‍ണാഭരണ വിപണി കീഴടക്കിയ രാമചന്ദ്രന്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസം ഇന്‍ഷുറന്‍സ് വണ്ടിച്ചെക്കുകേസില്‍ മകള്‍ ഡോ. മഞ്ജും അറസ്റ്റിലായി . 15 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ആയിരം കോടി രൂപയുടെ വായ്പയെടുത്ത് ഇന്ത്യയിലേയ്ക്ക് കടത്തിയ രാമചന്ദ്രന്‍ അറ്റ്‌ലസ് ഇന്ത്യ ജൂവലറി എന്ന സ്ഥാപനമുണ്ടാക്കുകയും തിരുവനന്തപുരം, ബംഗളൂരു, മുംബൈ, കൊച്ചി, തൃശൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വന്‍തോതില്‍ നഗരഭൂമികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

യുഎഇയിലെ 19 സ്വര്‍ണാഭരണശാലകളടക്കം സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലായി 52 ശാഖകളാണ് അറ്റ്‌ലസിനുണ്ടായിരുന്നത്. വായ്പാതട്ടിപ്പിന് പിന്നാലെ ഈ ജൂവലറികളിലെ ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേയ്ക്ക് കടത്തിയെന്നും ദുബായ് പൊലീസ് കണ്ടെത്തി.

ഹാള്‍മാര്‍ക്ക് ചെയ്യാന്‍ സ്വര്‍ണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. ഈ ജൂവലറി ശാഖകളെല്ലാം ഇപ്പോള്‍ അടഞ്ഞുകിടപ്പാണ്. ഈ വായ്പാ ഇടപാടില്‍ സൂത്രധാരനായിരുന്ന മഹാപാത്രയാണ് ഇപ്പോള്‍ അറ്റ്‌ലസ് ഇന്ത്യ ജൂവലറി ലിമിറ്റഡിന്റെ സിഇഒ. വായ്പാതട്ടിപ്പിനിരയായതെല്ലാം ഇന്ത്യന്‍ ബാങ്കുകളുടെ ഗള്‍ഫ് ശാഖകളായതിനാല്‍ തുക ഗള്‍ഫില്‍ നിന്ന് ഈടാക്കാനേ കഴിയൂ.

അറ്റ്‌ലസ് രാമചന്ദ്രന് ഏറ്റവുമധികം വായ്പ വാരിക്കോരി നല്‍കിയത് ബാങ്ക് ഓഫ് ബറോഡയുടെ യുഎഇ മേഖലാ മേധാവി രാമമൂര്‍ത്തിയായിരുന്നു. പിന്നീട് ബാങ്കിന്റെ ഡയറക്ടറായ ഇയാള്‍ ഈ ഇടപാടിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടു. രാമചന്ദ്രന്‍ തടവിലായി ഒന്നര വര്‍ഷത്തോളമായിട്ടും ഇതുവരെ വായ്പ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറത്തിറങ്ങിയാല്‍ എല്ലാ സ്വത്തും വിറ്റായാലും മുഴുവന്‍ വായ്പയും തിരിച്ചടയ്ക്കാമെന്ന് ജയിലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘

ഗള്‍ഫിലെ സാമ്പത്തിക ക്രമക്കേടില്‍ ജയിലിലായ രാമചന്ദ്രനെ രക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ പ്രവാസി വ്യവസായി സമൂഹവും ശ്രമം നടത്തിയിരുന്നെങ്കിലും ആയിരം കോടിയില്‍പ്പരം രൂപയുടെ കടബാധ്യത തീര്‍ക്കാനാവില്ലെന്ന് വന്നതോടെ അവരും പിന്‍വാങ്ങിയിരുന്നു.

കേരളത്തിലേതിന് പുറമെ ഗള്‍ഫില്‍ അമ്പതിലധികം ഷോറൂമുകളും നിരവധി ആശുപത്രികളും ഉണ്ടായിരുന്ന ഗ്രൂപ്പാണ് അറ്റ്ലസ്. വെശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ച അറ്റ്ലസ് രാമചന്ദ്രന്‍ ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡ്ഡിങ്സ്, 2 ഹരിഹര്‍ നഗര്‍, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചര്‍ച്ചയായി.
ആരെയും അമ്പരപ്പിക്കുന്ന രീതിയില്‍ വളര്‍ന്ന സ്ഥാപനമായിരുന്നു അറ്റ്ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രന്‍ എസ്ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്.

കുവൈറ്റ് കൊമേര്‍സ്യല്‍ ബാങ്കില്‍ 1974 മുതല്‍ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റില്‍ അറ്റ്ലസ് ജൂവലറി തുടങ്ങിയത്. 30 വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളര്‍ന്നുപടര്‍ന്നു. ഇതിനിടെയാണ് സിനിമാ നിര്‍മ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.

അസൂയാവഹമായ വളര്‍ച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുടക്കിയ കോടികളും നഷ്ടപ്പെട്ടു.

ഇതിനിടെയാണ് സ്വര്‍ണം വാങ്ങാനെന്ന പേരിലും മറ്റും ഗള്‍ഫിലെയും കേരളത്തിലേയും ബാങ്കുകളില്‍ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീര്‍ക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

ബോംബെ സ്റ്റോക് എക്സ്ഞ്ചേഞ്ചില്‍ പേരുവരാനുള്ള നീക്കമാണ് അറ്റ്ലസ് രാമചന്ദ്രനെ പ്രതിസന്ധിയില്‍ ആക്കിയതെന്നാണ് സൂചനകള്‍. ഇതിനായി പൊളിഞ്ഞു കിടന്ന ജിഇഇ ഇഎല്‍ വൂളന്‍സ് കമ്പനിയുടെ അമ്പത്തിയൊന്ന് ശതമാനം ഓഹരികള്‍ അറ്റ്ലസ് ഗ്രൂപ്പ് ഏറ്റെടുത്തു. അതിന് ശേഷം ജിഇഇ ഇഎല്‍ വൂളന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് കമ്പനിയുടെ പേര് അറ്റ്ലസ് ഇന്ത്യാ ലിമിറ്റഡ് എന്ന് മാറ്റുകയായിരുന്നു.

ഇന്ത്യന്‍ ഓഹരിയിലെ സ്വര്‍ണ്ണ കച്ചവട കമ്പനികളില്‍ ഒന്നാമനാവുകയായിരുന്നു ലക്ഷ്യം. നേരിട്ട് ഓഹരി വിപണയില്‍ കടക്കുന്നതിന്റെ നൂലാമാലകള്‍ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാല്‍ സ്വര്‍ണ്ണത്തിന് ആഗോള വിപണിയില്‍ വില ഇടിയുന്നത് സ്ഥിരമായതോടെ ഓഹരികള്‍ക്ക് മുന്നോട്ട് കുതിക്കാനായില്ല.

ഇതോടെ ഓഹരി വിപണിയില്‍ മുതല്‍മുടക്കിയ തുടയുടെ മൂല്യം ഇടിയാനും തുടങ്ങി. ഇതില്‍ നിന്ന് കരകയറാനുള്ള കരുത്ത് രാമചന്ദ്രന് ഉണ്ടായില്ല. ഇതു തന്നെയാണ് ജനങ്ങളുടെ വിശ്വസ്ത സ്വര്‍ണ്ണ വില്‍പ്പന കേന്ദ്രത്തെ തകര്‍ച്ചിയിലേക്ക് നയിച്ചത്.

 

 

Related posts

സിറിയയുടെയും റഷ്യയുടെയും യുദ്ധവിമാനങ്ങളെ നേരിടാന്‍ തങ്ങള്‍ മാത്രമല്ല വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ; അത് ഇനിയും തുടരും , അമേരിക്കയെ പൊളിച്ചടുക്കി ഖത്തര്‍

സൗദിയില്‍ പ്രിന്‍സ് അബ്ദുളള ബിന്‍ സൗദിനെ സ്ഥാനഭ്രഷ്ടനാക്കി

സൗദിയില്‍ സ്ത്രീകളുടെ ഉന്നമനത്തിനു പുതിയ മാനം,വ്യവസായംതുടങ്ങുന്നതിനു പുരുഷന്മാരുടെ സഹായം വേണ്ട

യു.എ.ഇയിലെ പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധം വര്‍ദ്ധിക്കുന്നു : അവിഹിത ബന്ധത്തിനുള്ള കാരണങ്ങളിലേയ്‌ക്കെത്തുന്നതിനു പിന്നില്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വിദേശ തൊഴിലാളികള്‍ക്കായി സൗദി വെബ്‌സൈറ്റ് ആരംഭിച്ചു

subeditor

ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുകയോ പുതിയ വിസ അനുവദിക്കുകയില്ല

subeditor

ലോകം രണ്ട് ചേരി ; ഖത്തറിന് ഭക്ഷണവുമായി പ്രമുഖ രാജ്യങ്ങള്‍

ലോക ഭീകരവാദം വളരുന്നതും വിരിയുന്നതും ഞങ്ങളുടെ അയല്പക്കത്ത്- യു.എസ് കോൺഗ്രസിൽ മോദിയുടെ പ്രസംഗം

subeditor

സൗദി രാജകുമാരന്‍മാര്‍ക്ക് വന്‍ കെണി; സ്വിസ് ബാങ്കുകളും സമ്മതിച്ചു, അന്വേഷിക്കാന്‍ വിദേശികളും

സൗദി ഭരണകകൂടം അധികാരത്തില്‍ തുടരണമെങ്കില്‍ യുഎസ് പിന്തുണ കൂടിയെ തീരുവെന്ന് ട്രംപ്

തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന ട്രമ്പിന്റെ നിലപാട് അപകടകരമായ പ്രവണതയെന്ന് ഒബാമ

Sebastian Antony

രാജ്യത്തെ നയിക്കാന്‍ ട്രമ്പിന് അവസരം കൊടുക്കണമെന്ന് ഹിലരി

Sebastian Antony

Leave a Comment