എ.ടി.എം മെഷീനുകളില്‍ കൃത്രിമം നടത്തി തട്ടിപ്പ് ; അറസ്റ്റിലായത് ബി.ടെക് ബിരുദധാരികളുടെ സംഘം

കൊല്‍ക്കത്ത: എ.ടി.എം മെഷീനുകളില്‍ കൃത്രിമം നടത്തി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായത് ബി.ടെക് ബിരുദധാരികളായ യുവാക്കളുടെ സംഘം. സ്‌കിമ്മര്‍ മെഷീനുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്ട്രിപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തുകയും ചോര്‍ത്തിയ കാര്‍ഡുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് കാര്‍ഡുകൾ ഫോൺ ചെയ്യുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്.

റൊമാനിയന്‍ സംഘത്തിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇക്കഴിഞ്ഞ ഏപ്രിലിലാണ് എ.ടി.എം മെഷീനുകളില്‍ സ്‌കിമ്മര്‍ മെഷീനുകള്‍ സ്ഥാപിച്ച് കാര്‍ഡ്വി വരങ്ങള്‍ ചോര്‍ത്തിയത്. പുലര്‍ച്ചെ കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കാവലില്ലാത്ത എ.ടി.എമ്മുകളില്‍ സ്‌കിമ്മര്‍ മെഷീനുകള്‍ സ്ഥാപിച്ചാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.

ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് മെഷീനുകള്‍ മാറ്റുകയും ചെയ്യാറുണ്ട്.നൂറുകണക്കിന് ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ട് തുടങ്ങിയതോടെ പലരും ബാങ്കിനെ സമീപിച്ചു.തുടർന്ന് പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സംഘം കുടുങ്ങുകയായിരുന്നു.

Top