ഓസ്ട്രേലിയയിലേക്ക് പോകാൻ പണം കൊടുത്തവർ സൂക്ഷിക്കുക, വൻ വിസ തട്ടിപ്പ്, നൂറുകണക്കിനാളുകൾ ചതിക്കപ്പെട്ടു

കൊച്ചി/ സിഡ്നി: പ്രവാസി ശബ്ദം എക്സ്ക്ളൂസീവ് റിപോർട്ട്: ഓസ്ട്രേലിയിയയിൽ പോകാൻ 5മുതൽ 10ലക്ഷം വരെ കൊടുത്ത് കാത്തിരിക്കുന്ന കേരളത്തിലേ നൂറുകണക്കിനാളുകൾക്ക് നിരാശയാകും ഈ വാർത്ത. ഓസ്ട്രേലിയക്ക് വർക്ക് വിസ എന്ന പേരിൽ പണം കൊടുത്തത് കടലാസ് കമ്പിനിക്ക്. ഓസ്ട്രേലിയയിൽ ഇങ്ങിനെ ഒരു കമ്പിനി ഇല്ല. മാത്രമല്ല പണം കൊടുത്തവർക്ക് വർക്ക് വിസ പോയിട്ട് വിസിറ്റിങ്ങ് വിസ പോലും കിട്ടില്ല. ഓസ്ട്രേലിയയിലേക്ക് വർക്ക് വിസ എന്ന പേരിൽ പരസ്യം നല്കിയാണ്‌ കേരളത്തിൽ വൻ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. വർക്ക് വിസ എന്നാണ്‌ പരസ്യത്തിൽ എങ്കിലും അത്തരത്തിൽ ഒരു വിസ ഓസ്ട്രേലിയ എന്ന രാജ്യത്ത് ഇല്ല എന്നാണ്‌ സത്യം.

പല കാറ്റഗറിയിൽ ഉൾപെടുത്തി വിസയ്ക്ക് നമ്പർ ഉണ്ട്. അല്ലാതെ ജോബ് വിസ എന്നോ വർക്ക് വിസ എന്ന പേരിലോ ഒരു വിസ ഓസ്ട്രേലിയ നല്കുന്നില്ല. ഗൾഫിൽ നിന്നും മടങ്ങിയ സാധാരണക്കാരേ ആണ്‌ കൂടുതലും ചതിച്ചിരിക്കുന്നത്.വിദ്യാഭ്യാസം കുറഞ്ഞവരേയും, കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്തവരേയും തിരഞ്ഞുപിടിച്ച് പണം വാങ്ങി ചതിച്ചിരിക്കുന്നു. 5 ലക്ഷം മുതൽ 10 ലക്ഷം വരെ കൊടുത് ഇല്ലാത്ത വിസക്ക് കേരളത്തിൽ കാത്തിരിക്കുന്നവർ 350ലേറെ ആളുകൾ ഉണ്ടത്രേ. കാത്തിരിപ്പ് വെറുതേ ആകും. ഇത്തരക്കാർക്ക് ഒരു വിസിറ്റിങ്ങ് വിസ പോലും നല്കാൻ കഴിയാത്ത സാഹചര്യമാണ്‌ ഉള്ളത്. അത്രക്ക് ഗുരുതരമാണ്‌ കാര്യങ്ങൾ.റിപോർട്ട്: മനോജ് തരകൻ

എം.സെന്തിൽ എന്ന മലയാളിയേ കേന്ദ്രീകരിച്ചാണ്‌ തട്ടിപ്പ് അരങ്ങേറുന്നത്.ഈ പേർ പോലും ഒറി ജിനലാണോ എന്ന് ഉറപ്പില്ല. ഇയാളാണ്‌ തട്ടിപ്പ് കമ്പിനിക്ക് നേതൃത്വം നല്കുന്നത്.തമിഴ് നാട്ടിലേ പുതുക്കോട്ട ജില്ലയിൽ ഓഫീസ് കടലാസിൽ കാണിച്ച് അരുണ എയർ ട്രാവൽസ് എന്ന പേരിലാണ്‌ പണം വാങ്ങുന്നതും ആളേ ക്യാൻ വാസ് ചെയ്യുന്നതും പരസ്യങ്ങളും. വിശ്വസ നീയതക്കും മദർ തെരേസയുടെ ചിത്രവും ലെറ്റർ പാഡിലും, പരസ്യത്തിലും നല്കിയിട്ടുണ്ട്. വെറും കടലാസ് കമ്പിനിയുടെ തട്ടിപ്പിൽ ഗൾഫിൽ നിന്നും മടങ്ങിയെത്തിയ നിരവധി സാധാരണ മലയാളികൾ കുടുങ്ങി കഴിഞ്ഞു. ജീവിത സമ്പാദ്യം മുഴുവൻ വിറ്റു പെറുക്കി ഓസ്ട്രേലിയയിൽ പോകാൻ ഒരുങ്ങിയിരിക്കുകയാണ്‌ കേരളത്തിൽ നൂറുകണക്കിനാളുകൾ

ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ പ്രവാസി ശബ്ദം അന്വേഷണം നടത്തി. ഖാൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയുടെ പേരും മേൽ വിലാസവും ഉപയോഗിച്ചതായി കാണുന്നു. എന്നാൽ ഇത്തരത്തിൽ ഒരു കമ്പിനി ഓസ്ട്രേലിയയിൽ എങ്ങും ഇല്ല. അതിന്റെ ലെറ്റർ പാഡിൽ പറയുന്ന നമ്പറിൽ ഉരു കമ്പിനിയും ഓസ്ട്രേലിയയിൽ ഇല്ല. ശുദ്ധ തട്ടിപ്പാണിത്.ഇല്ലാത്ത കമ്പ്നിയുടെ പേരിൽ പണം വാങ്ങി ഏജന്റുമാർ മുങ്ങാനാണ്‌ നീക്കം. ഇപ്പോൾ ശ്രമിച്ചാൽ പണം കൊടുത്തവർക്ക് ഇവരേ മുങ്ങും മുമ്പേ പിടികൂടുക എങ്കിലും ചെയ്യാം.

സയിൽസ്മാൻ 2912 ഡോളർ, ജനറൽ വർക്കർ 1872 ഡോളർ, ഹൗസ് കീപ്പർ 1580 ഡോളർ, ഡ്രൈവർ 2100 ഡോളർ ഇങ്ങിനെ പോകുന്നു ജോലിയുടെ ഒഴിവും വേതനവും. എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു ജോലിയും തസ്തികയും സാധാരണഗതിയിൽ ഓസ്ട്രേലിയയിൽ ഇല്ല. ഗൾഫ് റിട്ടേൺകാരേ കൊതിപ്പിക്കാനും കേരളത്തിലേ യുവാക്കളേ ആകർഷിക്കാനും ആണ്‌ ഇത് ചെയ്തിരിക്കുന്നത്. പരസ്യത്തിൽ പറയുന്ന വേതനവും തട്ടിപ്പാണ്‌. കാരണം മിനിമം കൂലിയും  ആഴ്ച്ചയിൽ മിനിമം മണിക്കൂറും ഒക്കെ വരുമ്പോൾ ഈ വേതനവുമായി ഒത്തു പോകില്ല. അവിടെയും തട്ടിപ്പാണ്‌. അതായത് ഓസ്ട്രേലിയയുടെ നിയമവും, രീതിയും പോലും അറിയാത്ത ഏജൻസിമാരാണ്‌ തട്ടിപ്പിന്‌ ഇറങ്ങിയിരിക്കുന്നത്.

സൗജന്യ ടികറ്റ്, താമസം എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇതും മറ്റൊരു തട്ടിപ്പ്. ഓസ്ട്രേലിയയിൽ ഒരിടത്തും ഇത്തരത്തിൽ ഒരു സൗജന്യ സംവിധാനം ഇല്ല എന്നതാണ്‌ വസ്തുത. ആരും കുടുങ്ങാതിരിക്കാനും, അപകടത്തിൽ ചാടാതിരിക്കാനും ശ്രദ്ധിക്കുക. ഓസ്ട്രേലിയയിൽ പോകാൻ വീടും, സ്ഥലവും വിറ്റ് പെറുക്കി തിരക്കടിക്കുന്നവർ കുഴിയിൽ വീഴരുതേ..പണം കൊടുത്തവർ കൈയ്യോടെ ഏജൻസികളേ ചോദ്യം ചെയ്യുക. രേഖകൾ ഉറപ്പുവരുത്തുക. ഈ വാർത്തയിൽ പറയുന്ന ഏജൻസിക്ക് പണം കൊടുത്തവർ കുത്തിനു പിടിച്ച് പണവും നഷ്ടവും ഉടൻ വാങ്ങുക. ആരും ഇനി വഞ്ചിതരാകാതിരിക്കട്ടേ..

 

Top