രണ്ടാഴ്ചകളിലായി പത്തുകോടിയുടെ സമ്മാനം; അജ്ഞാതനായ വിജയിയെ തേടി ലോട്ടറി ഏജന്‍സികള്‍

ലോട്ടറിയടിക്കണമെങ്കില്‍ ഒരു യോഗം വേണം. എന്നാല്‍ അടുപ്പിച്ച് രണ്ടാഴ്ചകളില്‍ കോടികള്‍ ഒന്നാം സമ്മാനമായി അടിച്ചാലോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും ഓസ്‌ട്രേലിയയില്‍ ഒരാള്‍ക്ക് ഇങ്ങനെയൊരു രാജയോഗമുണ്ടായി. കഴിഞ്ഞ ആഴ്ച ലോട്ടറിയിലൂടെ അഞ്ച് കോടിയിലധികം നേടിയയാള്‍ക്ക് തന്നെ ഈ ആഴ്ചയിലും ലോട്ടറിയടിച്ചും, അതും അഞ്ചുകോടിയിലേറെ‍. എന്നാല്‍ ആര്‍ക്കാണ് ലോട്ടറിയടിച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഈ അജ്ഞാതനായുള്ള തിരച്ചിലിലാണ് അധികൃതര്‍ ഇപ്പോള്‍. നാല്‍പതിന് മേലെ പ്രായമുള്ള ആളാണ് ലോട്ടറി എടുത്തതെന്ന് ലോട്ടറി വിതരണം ചെയ്ത കടക്കാരന്‍ പറയുന്നു.

അതേസമയം ഇത്ര ചെറിയ ഇടവേളകളില്‍ ഒരാള്‍ക്ക് തന്നെ ഇത്ര വലിയ തുക ലഭിക്കുന്നത് അപൂര്‍വ്വമാണെന്നാണ് നിരീക്ഷണം. ബോണ്ടി മേഖലയില്‍ നിന്നുള്ള ഈ നാല്‍പ്പതുകാരനായുളള തിരച്ചിലിലാണ് ലോട്ടറി ഏജന്‍സികള്‍. അഞ്ച് കോടി രൂപ വച്ച് രണ്ട് തവണയായി നേടിയ 10 കോടി രൂപയാണ് ഈ അജ്ഞാതനെ കാത്തിരിക്കുന്നത്.

ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് റിയല്‍എസ്റ്റേറ്റിലും കാര്‍ വാങ്ങാനും ഉപയോഗിക്കുമെന്നായിരുന്നു ലോട്ടറി എടുക്കുമ്പോള്‍ ഇയാള്‍ പറഞ്ഞതെന്ന് ലോട്ടറി വിതരണം ചെയ്ത കടക്കാരന്‍ പറയുന്നു. ബോണ്ടി മേഖലയില്‍ നിന്നുള്ള ഈ നാല്‍പ്പതുകാരനായുളള തിരച്ചിലിലാണ് ലോട്ടറി ഏജന്‍സികള്‍.

Top