അര്‍ച്ചന പത്മിനിക്കെതിരെ ബി ഉണ്ണികൃഷ്ണന്‍; നിയമനടപടി സ്വീകരിക്കുമെന്നും സംവിധായകന്‍

കൊച്ചി: ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായത്. തനിക്ക് മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തനിക്ക് നേരെ അതിക്രമം ഉണ്ടായെന്ന് അര്‍ച്ചന പത്മിനി വെളിപ്പെടുത്തിയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നുമാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പരാതി നല്‍കിയെന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.

എന്നാല്‍ അര്‍ച്ചന പത്മിനിയുടെ ആരോപണങ്ങള്‍ക്കെതിരെ ബി. ഉണ്ണികൃഷ്ണന്‍ തന്നെ നേരിട്ട് രംഗത്തെത്തി. എന്നാല്‍ ഇത് ശരിയല്ലെന്നും സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നുമാണ് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. അര്‍ച്ചനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുറ്റാരോപിതനായ ദിലീപിനെ വച്ച് സിനിമയെടുക്കമെന്ന് പറഞ്ഞ ബി.ഉണ്ണികൃഷണനെതിരെ റിമ കല്ലിങ്കലും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്,കുറ്റക്കാരനല്ല. ദിലീപിനെ വച്ച് സിനിമ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Top