Don't Miss Kerala News

ബാലഭാസ്കറിന്റെ കാറപടകത്തില്‍ ദുരൂഹത ഉയരുന്നു, സ്വത്തുക്കൾ തട്ടിയത് ആരാകും?

വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാറപടകത്തില്‍ ദുരൂഹത ഉയരുന്നു.അപകട കാരണവും, മറ്റും സംബന്ധിച്ച് വ്യത്യസ്ഥമായ മൊഴികൾ വന്ന്താണ്‌ ദുരൂഹത ഉണ്ടാക്കുന്നത്. അപകട സമയത്ത് ആരാണ്‌ കാർ ഓടിച്ചത് എന്നതിൽ തർക്കം ഉയരുന്നു. ബാല ഭാസ്കർ എന്ന് ഡ്രൈവറും, അതല്ല ഡ്രൈവറാണെന്ന് ബാല ഭാസ്കറും പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ പണവും സ്വത്തുക്കളും കൈവശം വയ്ച്ചവരുണ്ട്. ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരും വൻ തുക കൊടുക്കാൻ ഉള്ളവരും ഉണ്ട്. ഇതും മരണത്തിന്റെ ദുരൂഹതകൾ കൂട്ടുന്നു.ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി വീണ്ടും എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും.

ആറ്റിങ്ങല്‍ ഡിവൈ.എസ്പിക്കു നല്‍കിയ മൊഴിയില്‍ അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍, തേജസ്വിനിക്കൊപ്പം മുന്‍സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മൊഴി നല്‍കിയത്. അതനുസരിച്ച്, തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂവെന്നും പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചതെന്നുമാണ് അര്‍ജുന്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ബാലഭാസ്‌കറിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തവരെ കുറിച്ചുള്ള സൂചനകളും ഈ വാര്‍ത്തിയിലുണ്ടായിരുന്നു. ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നതെന്നും താന്‍ പിന്നിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നും അര്‍ജുന്‍ മൊഴി നല്‍കി. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ്. ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃശൂരില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന.

രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നല്‍കുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പ്രാഥമിക അന്വേഷണം തുടങ്ങി കഴിഞ്ഞു. ഇതിനിടെയാണ് ലക്ഷ്മിയുടെ മൊഴി പുറത്തുവന്നത്. ഇതോടെ ചര്‍ച്ചകള്‍ക്ക് പുതിയ രൂപം വരികയാണ്. ലക്ഷ്മിയുടെ ആശുപത്രി ചെലവിന് പോലും ബാലഭാസ്‌കറിന്റെ പണം കൈകാര്യം ചെയ്തവര്‍ പണം നല്‍കാന്‍ മടി കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാല്‍ ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകര്‍ത്തു.  ഈ തുറന്ന് പറച്ചിലുകളില്‍ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കള്‍ നടത്തിയിരുന്നത്. ഇക്കാര്യം ഇനി പൊലീസും പരിശോധിക്കും. എന്തായാലും എല്ലാവരുടെയും മൊഴി ഒന്നു കൂടി എടുക്കുന്നതോടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Related posts

കാവ്യയുടെ ലക്ഷ്യയില്‍ നിന്നു പള്‍സര്‍ സുനിക്ക് രണ്ടു ലക്ഷം രൂപ നല്‍കിയതിന് തെളിവ് ; സിസി ടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ നീക്കി

അവിഹിത ബന്ധത്തിനായി കാമുകിയുടെ കുഞ്ഞിനെ കൊന്ന ടെക്കി നിനോ മാത്യുവിന് ജയിലില്‍ മേസ്തിരിപ്പണി; വധ ശിക്ഷ കാത്തുകഴിയുന്ന പ്രതിയ്ക്ക് കൂട്ട റിപ്പര്‍ ജയാനന്ദനും

subeditor main

എച്ച് 1 ബി വിസ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ട്രമ്പ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്; മുന്‍ ഭരണകൂടങ്ങള്‍ അലംഭാവം കാണിച്ചെന്ന് വിമര്‍ശനം

Sebastian Antony

കെപി ശശികലയുടെ അറസ്റ്റ്; റാന്നി പോലീസ് സ്റ്റേഷന്‍ വളഞ്ഞ് കര്‍മസമിതി പ്രവര്‍ത്തകര്‍; ജലപാനം പോലുമില്ലാതെ ശശികലയുടെ ഉപവാസം

subeditor10

തന്റെ മരണശേഷം അയ്യായിരം കോടി രൂപയുടെ സ്വത്ത് ദാനം ചെയ്യുമെന്ന് അറിയിച്ച് പ്രശസ്ത നടന്‍

subeditor5

മോദി വിദേശയാത്രകള്‍ക്കായി ചെലവിട്ടത് പാവങ്ങളെ പിഴിഞ്ഞ 2,021 കോടി രൂപ; മുഴുവൻ വിശദാംശങ്ങളും പുറത്ത്

subeditor5

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കടിച്ച പതിനെട്ടുകാരികൾക്ക് എട്ടിന്റെ പണി കിട്ടി

subeditor

ബലാത്സംഗം ആരംഭിച്ചത് പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍, എതിര്‍ത്തപ്പോള്‍ നഗ്ന ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി; ജോര്‍ജിന്റെ ലീലാവിലാസങ്ങള്‍ അതി ക്രൂരം

subeditor10

നടി കേസിൽ നിന്നും പിൻമാറുമോ? സഹോദരന്റെ മറുപടി ഇങ്ങിനെ

subeditor

എടിഎം തട്ടിപ്പ്; 2014 -ൽ പല്ലുകുത്തിയും തീപ്പെട്ടിക്കൊള്ളിയും, ഇന്ന് മാഗ്നറ്റിക് ഡാറ്റാ റിസീവർ

subeditor

ഇന്ത്യന്‍ വംശജയായ സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹെയ്‌ലിയെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിലേക്ക് പരിഗണിക്കുന്നു

Sebastian Antony

പോലീസ് സുരക്ഷ തന്നില്ലെങ്കിലും ശബരിമലയില്‍ പോകുക തന്നെ ചെയ്യുമെന്ന് ബിന്ദു

subeditor5

മാണിക്ക് ഇനി യു.ഡി.എഫിൽ പ്രവേശനം ഇല്ല, ലക്ഷ്യം മാണിയും മകനുമില്ലാത്ത കേരളാ കോൺഗ്രസ്

subeditor

സിനിമ മേഖലയിലെ ഇരട്ട നികുതിക്ക് ഒരു മിനുട്ടുകൊണ്ട് പരിഹാരം; ധനമന്ത്രി ഞെട്ടിച്ചുവെന്ന് ഇന്നസെന്റ്

പികെ ബഷീറിന്റെ കൊലവിളി പ്രസം​ഗം; കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി

sub editor

മലേഷ്യയിൽ പെൺകുട്ടിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി

subeditor

ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്

ഇടത് പക്ഷത്തിന്റെ ശക്തി ദുർഗത്തിൽ വയ്ച്ച് പിണറായി വിജയന്റെ കോലം കത്തിച്ചു

subeditor