മ​രം മു​റി​ക്കാ​നു​ള്ള വാ​ൾ ഉ​പ​യോ​ഗി​ച്ച് ചേട്ടനെ ആഞ്ഞുവെട്ടുമ്പോഴും ഉള്ളിൽ കാമുകിയോടുള്ള സ്നേഹം മാത്രം ;ബാലരാമപുരത്തെ ഞെട്ടിച്ച ക്രൂര കൊലപതാകം ഇങ്ങനെ…

തി​രു​നെ​ൽ​വേ​ലി​യി​ൽ ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളു​മു​ള്ള മു​രു​ക​ൻ ബാ​ല​രാ​മ​പു​ര​ത്ത് മു​ട​വൂ​ർ​പ്പാ​റ വെ​ട്ടു​ബ​ലി​ക്കു​ള​ത്തി​ന​ടു​ത്ത് മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്.​ തി​രു​നെ​ൽ​വേ​ലി​യി​ലെ, മു​രു​ക​ന്‍റെ മൂ​ത്ത മ​ക​ൻ സു​ബ്ബ​റാ​വു(18)​ഒ​രു മാ​സം മു​ന്പ് ബാ​ല​രാ​മ​പു​ര​ത്ത് കൊ​ല്ല​പ്പെ​ട്ട ശി​വ​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.​

ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ സു​ബ്ബ​റാ​വു, ശി​വ​നെ​യും ശി​വ​ന്‍റെ മ​ക​ൻ വി​ഷ്ണു​വി​നെ​യും കൂ​ട്ടി വെ​ട്ടു​ബ​ലി​ക്കു​ള​ത്തെ മു​രു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി. ആ​ദ്യ​ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​വാ​ക്കേ​റ്റം ക​യ്യാ​ങ്ക​ളി​യി​ലെ​ത്തി​യ​തോ​ടെ മ​രം മു​റി​ക്കാ​നു​ള്ള വാ​ൾ ഉ​പ​യോ​ഗി​ച്ച് മു​രു​ക​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

നെ​റ്റി​യി​ലും തു​ട​യി​ലും കാ​ലി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രു​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

ക​യ്യാ​ങ്ക​ളി​യി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മു​രു​ക​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ധ​ന്യ​യാ​ണ് ശി​വ​ന്‍റെ ഭാ​ര്യ.​മക്കൾ: വി​ഷ്ണു, കാ​ർ​ത്തി​ക.

Top