വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുമ്പേ ഭാര്യയെ ഭര്‍ത്താവ് കൊന്നു; കൊലപാതകത്തിന് അളിയന്റെ സഹായവും

ഹിമാന്‍: വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് മുമ്പ് ഭാര്യയെ ഭര്‍ത്താവ് അളിയന്റെ സഹായത്തോടെ കൊന്നു. ഗുജറാത്തിലെ ഹിമാനിലാണ് സംഭവം. രാജസ്ഥാനിലെ ബാര്‍മെര്‍ സ്വദേശിനിയായ ജൂഹി ജോഷിയെയാണ് ഭര്‍ത്താവായ ഭരത് സോണി കൊന്നത്. ജൂഹിയുടെ രണ്ടാം ഭര്‍ത്താവാണ് ഭരത്.

തന്റെ ഭാര്യയെ കാണാനില്ലെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ഭരത് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇയാളുടെ പരാതി കിട്ടിയതിനു തൊട്ടുമുമ്പ് ജൂഹിയുടെ കത്തിക്കരിഞ്ഞ ശരീരം പോലീസ് കണ്ടെടുത്തിരുന്നു.

മൃതദേഹത്തിന്റെ അടുത്തുനിന്നും ലഭിച്ച തുണിക്കക്ഷണത്തില്‍ നിന്നുമാണ് കൊലപാതകി യുവതിയുടെ ഭര്‍ത്താവണെന്ന സംശയം പോലീസിനുണ്ടായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവരികയായിരുന്നു.

ഇവര്‍ തമ്മില്‍ സ്ഥിരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും അതിലൂടെ ഭരതിന് ജൂഹിയോട് തോന്നിയ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. അളിയനുമായി ഇയാള്‍ക്ക് ഭാര്യയോടുള്ള പ്രതികാരത്തെപ്പറ്റി പങ്കുവെച്ചതായും, തുടര്‍ന്നാണ് കൊല്ലാനുള്ള തീരുമാനം ഇവരെടുത്തതെന്നും പോലീസ് പറഞ്ഞു.

Top