Business Markets

ബാറ്റയും പണി തന്നു; ബാറ്റയുടെ ലേബലില്‍ വിറ്റഴിക്കുന്നത് ചൈനീസ് ചെരുപ്പ്; കൊള്ളലാഭം കൊയ്യുന്നത് ഉപഭോക്താവിനെ വിഡ്ഢികളാക്കി; വിലയിലും കൃത്രിമം

കോട്ടയം: ഒരു ചെരുപ്പ് വാങ്ങണം, അതും നല്ല ബ്രാന്‍ഡ് തന്നെ വേണമെന്നും നിര്‍ബന്ധം. ഇത്തരക്കാര്‍ ആദ്യം പോവുക ബാറ്റയിലേക്കാണ്. കാരണം മറ്റൊന്നുമല്ല ആ ലേബലില്‍ ഉള്ള വിശ്വാസം. മുന്തിയ വിലയിലുള്ള ചെരുപ്പും വാങ്ങി ബാറ്റയുടെ ചെരുപ്പാണെന്ന് പറഞ്ഞു നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ നിങ്ങള്‍ ചെരുപ്പിന്റെ പ്രൈസ് ടാഗ് ഒന്നു പരിശോധിക്കൂ അപ്പോള്‍ മനസിലാകും ബാറ്റയുടെ കള്ളത്തരങ്ങള്‍.ഉപഭോക്താവിന്റെ കണ്ണില്‍ പൊടിയിട്ട് ബാറ്റ കയ്യുന്ന കൊള്ള ലാഭം ഊഹിക്കാവുന്നതിലും മുകളില്‍. 2499 രൂപ വിലമതിക്കുന്ന ചെരുപ്പിന്റെ യഥാര്‍ഥ നിര്‍മാതാവ് ചൈനീസ് കമ്പനി.

ചൈനയിലെ യന്‍ജിയാങ് ജില്ലയിലെ തായ്മ ഷൂസ് കോ ലിമിറ്റഡ് നിര്‍മിക്കുന്ന ചെരുപ്പാണ് ബാറ്റയുടേതാണെന്ന ലേബലില്‍ മുന്തിയ വിലയ്ക്ക് ഷോറൂമിലൂടെ വിറ്റഴിക്കുന്നത്. ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ വിതരണക്കാരാണ് ബാറ്റ കമ്പനിയെന്നും ലേബലില്‍ വ്യക്തമാക്കുന്നു.1999 രൂപയുടെ ചെരുപ്പിന്റെ നിര്‍മാതാവ് മറ്റൊരു ചൈനീസ് കമ്പനിയും. കോട്ടയത്തെ ബാറ്റയുടെ ഷോറൂമില്‍ കയറിയിറങ്ങിയ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത് ഭൂരിഭാഗവും ചൈനീസ് ഉത്പന്നം തന്നെ. ചൈനീസ് കമ്പനിയുടെ ചെരുപ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെചെരുപ്പില്‍ ബാറ്റ എന്ന് പ്രിന്റ് ചെയ്താണ് തങ്ങളുടെ സ്വന്തം പ്രോഡക്ടാണെന്ന വ്യാജേന മുന്തിയ വിലയ്ക്ക വില്‍ക്കുന്നത്. നിലവില്‍ ബാറ്റ ഷോറൂമില്‍ 25 ശതമാനം മാത്രമാണ് കമ്പനി പ്രോഡക്ട് .
ബാക്കി ചൈനീസ് ഉത്പന്നവും മറ്റു ഇന്ത്യന്‍ ഉത്പന്നവുമാണെന്ന് വ്യക്തം. എന്നാല്‍ വാങ്ങുന്ന വിലയോ ബാറ്റയുടെ ചെരുപ്പിന്റെ അതേ വില. വഴിയോരങ്ങളില്‍ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ചെരുപ്പാണ് കൃത്രിമത്തിലൂടെ ബാറ്റ ഉപഭോക്താവിന് നല്‍കി കൊള്ള ലാഭം കൊയ്യുന്നതെന്ന് സാരം.

വിലയില്‍ കാണിക്കുന്നതും വന്‍ ക്രതൃമമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. ബാറ്റയുടെ കിഡ്‌സ് ബ്രാന്‍ഡായ ബബിള്‍ ഗമ്മേര്‍സ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മോഡല്‍ നമ്പര്‍-361-4095 ചെരുപ്പില്‍ പ്രിന്റ് ചെയ്തിരിക്കുന്നത് 449 രൂപയാണ് (എല്ലാ ടാക്‌സും ഉള്‍പ്പെടെയാണിത്)എന്നാല്‍ ടാഗ് പ്രൈസ് 499 രൂപയും.ഇത്തരത്തില്‍ ഉപഭോക്താവിനെ വിശ്വാസത്തിലെടുത്താണ് ഇവര്‍ കച്ചവടം നടത്തുന്നത്.
കുത്തക മുതലാളികള്‍ സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. നിരവധി വസ്ത്രശാലകള്‍ക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു. ഇതിനിടയിലാണ് ബാറ്റയുടെ കള്ളത്തരങ്ങള്‍ പുറംലോകം അറിഞ്ഞു തുടങ്ങുന്നത്.

Related posts

കൊച്ചിയിൽ ആഢംബര വില്ലകൾ റെഡി. വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഷോപ്പിങ്ങ് വൗച്ചർ.

subeditor

2654 കോടിയുടെ വായ്പ തട്ടിപ്പ്; മുന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

subeditor12

ഇന്ത്യന്‍ റയില്‍വേ ‘റിക്രൂട്ട്മെന്‍റ് മഹാമഹത്തിന്’ തയ്യാറെടുക്കുന്നു

വാഹനം ഓടിക്കുമ്പോൾ ഇങ്ങനെ ചെയ്യരുത്! ചില ചെറിയ വീഴ്ചകൾ വലിയ അപകടങ്ങളിലേക്ക്.

subeditor

‘ബോംബുമായി’ വാട്ടസ് ആപ്പ് ; ഓപ്പണ്‍ ചെയ്താല്‍ ഫോണ്‍ നിശ്ചലം

കല്യാൺ ജ്വല്ലറി: സോഷ്യൽ മീഡിയയും നവ മാധ്യമങ്ങളും 500കോടി നഷ്ടം ഉണ്ടാക്കി

subeditor

ബി.എസ്.എന്‍.എല്ലിന്റെ ഓണസമ്മാനം; 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷം കാലാവധി

സാംസങ്ങ് വാഷിംങ്ങ് മിഷ്യനുകൾ പൊട്ടിതെറിക്കുന്നു, 2011 മുതൽ പുറത്തിറങ്ങിയവക്ക് തകരാർ

subeditor

ജിയോയുടെ സൗജന്യ 4ജി മൊബൈൽ ഫോണിന്റെ പ്രി ബുക്കിങ് ഇന്ന് തുടങ്ങും

pravasishabdam online sub editor

ഫ്രാന്‍സ് ആസ്ഥാനമായ എലിയര്‍ ഗ്രൂപ്പ് ഇന്ത്യയിലേക്ക്, മെഗാബൈറ്റ് ഫുഡ് സര്‍വ്വീസും സിആര്‍സിഎല്ലും ഏറ്റെടുത്തു

subeditor

എസ്.ബി.ഐയിൽ അക്കൗണ്ട് ഉണ്ടോ? കിട്ടാകടം കൊണ്ട് പൊറുതിമുട്ടി , വൻ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പ് കുത്തി

subeditor

കള്ളപ്പണക്കാരുടെ പട്ടികയില്‍ ഏഴുമലയാളികള്‍

subeditor

Leave a Comment