ടൂറിസ്റ്റ് വിസയില്‍ ദുബായിലെത്തി; ഭിക്ഷാടകനില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങള്‍

ദുബായ്: ഭിക്ഷാടനം നിരോധിച്ച റമദാനില്‍ ഭിക്ഷാടനം നടത്തിയ ഏഷ്യന്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. അറുപത് വയസ്സ് തോന്നിക്കുന്ന ഇയാളില്‍ നിന്ന് 100,000 ദിര്‍ഹമാണ് (ഏകദേശം 18.45 ലക്ഷം രൂപ) പൊലീസ് കണ്ടെത്തിയത്. യാചകന്റെ കൃത്രിമകാലിനകത്ത് ഒളിപ്പിച്ച് വെച്ച് നിലയിലാണ് 45,000 ദിര്‍ഹം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ ബാക്കി തുകയും പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ടൂറിസ്റ്റ് വിസയിലായിരുന്നു ഇയാള്‍ ദുബായിലെത്തിയിരുന്നത്. യാചകന് വിസ അനുവദിച്ച കമ്പനിയെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഭിക്ഷാടന നിരോധനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണങ്ങളില്‍ 107 സ്ത്രീകളടക്കം 243 ഏഷ്യക്കാരായ യാചകരെ പിടികൂടിയതായി ദുബായ് പൊലീസ് ചീഫ് അസിസ്റ്റന്റ് കമാണ്ടര്‍ മേജര്‍ ജനറല്‍ ഖാലിദ് ഇബ്രാഹിം അല്‍ മന്‍സൂറി പറഞ്ഞു. ഇതില്‍ 195 പേരും ടൂറിസ്റ്റ് വിസയിലെത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷാടനം നടത്തിയ ഏഴ് അറബ് പൗരരെയും പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Top