സിനിമ റിലീസ് ചെയ്യാനിരിക്കെ പ്രമുഖ സംവിധായകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: അറിയപ്പെടുന്ന ഭോജ്പുരി സംവിധായകന്‍ ഷംഷാദ് അഹമ്മദിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ സ്വര്‍ഗ് എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് ആത്മഹത്യ. ആത്മഹത്യയുടെ കാരണംവ്യക്തമല്ലെന്ന് പോലീസ് വ്യക്തമാക്കി. മിര റോഡിലെ ഫ് ളാറ്റിലാണ് ആത്മഹത്യ ചെയ്തത്.

വര്‍ധിച്ച കടബാധ്യതയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് സൂചനയുണ്ട്. നിര്‍മാതാവ് കൂടിയായ ഷംഷാദ് ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ട്. ഷംഷാദിന്റെ ഭാര്യയാണ് ഇയാളെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

എക് ലൈല, ടീന്‍ ചൈല, ഭയില്‍ തൊഹ്‌റ സെ പ്യാര്‍ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ് അഹമ്മദ്. ഈ മാസം അവസാനമാണ് സ്വര്‍ഗ് സിനിമ റിലീസിന് തീരുമാനിച്ചിരുന്നത്. സിനിമയുടെ നിര്‍മാണം അഹമ്മദിന്റെതുതന്നെയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Top